70% വരെ വിലക്കുറവുമായി കല്യാൺ സിൽക്സ് ഗ്രാൻഡ് ക്ലിയറൻസ് സെയിൽ തുടങ്ങി
Mail This Article
വൻ വിലക്കിഴിവുമായി കല്യാൺ സിൽക്സിന്റെ കൊച്ചി, തൃശൂർ, കോട്ടയം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ഷോറൂമുകളിൽ ഗ്രാൻഡ് ക്ലിയറൻസ് സെയിൽ തുടങ്ങി. 10% മുതൽ 70% വരെ വിലക്കുറവിൽ സാരി, മെൻസ് വെയ൪, ലേഡീസ് വെയ൪, കിഡ്സ് വെയ൪, ടീൻ വെയ൪ എന്നിവയുടെ വലിയ ശേഖരമുണ്ട്. റെഡിമെയ്ഡ് ചുരിദാ൪, റെഡി-ടു-സ്റ്റിച്ച് ചുരിദാ൪, കോട്ടൺ സാരി, ഫാൻസി സാരി, എത്‌നിക് സാരി, പാ൪ട്ടി വെയ൪ എന്നിവയ്ക്കൊപ്പം കാഞ്ചീപുരം സാരികൾക്കായി വൻവിലക്കുറവിൽ പ്രത്യേക വിഭാഗവുമുണ്ട്.
പുതിയ സീസണിലേക്കുള്ള കലക്‌ഷനുകൾ സ്റ്റോക്ക് ചെയ്യാൻ ഷോറൂമുകളും ഗോഡൗണുകളും സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വലിയ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതെന്ന് കല്യാൺ സിൽക്സ് അറിയിച്ചു.
‘‘വലിയ വിലക്കുറവിൽ ഗുണമേന്മയുള്ള വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് വ൪ഷം തോറും സംഘടിപ്പിക്കുന്ന ഗ്രാൻഡ് ക്ലിയറൻസ് സെയിലിലൂടെ കല്യാൺ സിൽക്സ് ഒരുക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ ക്ലിയറൻസ് സെയിലിന്റെ ജനപ്രീതി വ൪ഷാവ൪ഷം വ൪ധിച്ചുവരുന്നതും’’ – കല്യാൺ സിൽക്സ് ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ പട്ടാഭിരാമൻ പറഞ്ഞു.