ADVERTISEMENT

മുംബൈ ∙ ഗോവയിൽ മുഖ്യമന്ത്രിയായി ബിജെപി നേതാവ് പ്രമോദ് സാവന്ത് 28ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി എന്നിവരും ബിജെപി ഭരിക്കുന്ന 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. 

ശ്യാമപ്രസാദ് മുഖർജി സ്റ്റേ‍ഡിയത്തിൽ രാവിലെ 11നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. 40 അംഗ സഭയിൽ 20 സീറ്റ് നേടിയ ബിജെപി മറ്റ് 5 പേർ പിന്തുണ അറിയിച്ചു നൽകിയ കത്ത് കൂടി ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയ്ക്കു കൈമാറി. 

English Summary: Pramod Sawant to take oath as Goa chief minister on 28th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com