ADVERTISEMENT

ഭോപാൽ ∙ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുമ്പോൾ ‘മോദി, മോദി’ എന്നു മുദ്രാവാക്യമുയർത്തിയ ബിജെപി പ്രവർത്തകരോടു രാഹുൽ ഗാന്ധി വാഹനത്തിൽ നിന്നിറങ്ങി സംസാരിച്ചു. ശനിയാഴ്ച മധ്യപ്രദേശിൽ പ്രവേശിച്ച ന്യായ് യാത്ര ഷാജപുരിലൂടെ കടന്നുപോകുമ്പോഴാണ് മുദ്രാവാക്യമുയർന്നത്. വാഹനം നിർത്തി ഇറങ്ങിയ രാഹുൽ ബിജെപി പ്രവർത്തകരുടെ അടുത്തേക്കു ചെന്ന് അവർക്കു ഹസ്തദാനം നൽകുകയും സംസാരിക്കുകയും ചെയ്തു. ഈ സമയം ‘ജയ് ശ്രീറാം’ വിളികളും ഉയർന്നു. ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് അദ്ദേഹം യാത്ര തുടർന്നത്. ബിജെപിയുടെ നഗരസഭാംഗം മുകേഷ് ദുബെയുടെ നേതൃത്വത്തിലാണു മുദ്രാവാക്യം വിളിച്ചത്. 

English Summary:

Rahul Gandhi speak with BJP workers who raised slogans of Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com