രാജീവ് വധക്കേസ്: 3 പ്രതികൾ 33 വർഷത്തിനു ശേഷം ലങ്കയിലേക്ക് മടങ്ങി
Mail This Article
ചെന്നൈ ∙ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട ജയിൽവാസത്തിനും നിയമപോരാട്ടത്തിനുമൊടുവിൽ, രാജീവ് ഗാന്ധി വധക്കേസിലെ 3 പ്രതികളെ സ്വദേശമായ ശ്രീലങ്കയിലേക്കു തിരിച്ചയച്ചു. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരാണു മടങ്ങിയത്. ലങ്കയിലേക്കു മടങ്ങാൻ ഏറെ ആഗ്രഹിച്ച മറ്റൊരു പ്രതിയായ ശാന്തൻ കഴിഞ്ഞ ഫെബ്രുവരിയിൽ കരൾ രോഗത്തെ തുടർന്ന് മരിച്ചിരുന്നു. എ.ജി.പേരറിവാളനെ വിട്ടയച്ചതിനു പിന്നാലെ, രണ്ടു വർഷം മുൻപു ജയിൽമോചിതരായെങ്കിലും ശ്രീലങ്കൻ സ്വദേശികളായതിനാൽ വിദേശ കുറ്റവാളികൾക്കുള്ള തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിൽ കഴിയുകയായിരുന്നു. കഴിഞ്ഞമാസം ശ്രീലങ്ക പാസ്‌പോർട്ട് അനുവദിച്ചതിനു പിന്നാലെ കേന്ദ്രവും യാത്രയ്ക്ക് അനുമതി നൽകിയതോടെ മൂവരും ഇന്നലെ കൊളംബോയ്ക്ക് തിരിച്ചു. രാജീവ് ഗാന്ധി വധം നടന്ന് 33–ാം വർഷമാണു മടക്കം.