ADVERTISEMENT

ന്യൂഡൽഹി∙ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇൻസുലിൻ ആവശ്യമാണോയെന്നു വിലയിരുക്കാൻ മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ ഡൽഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതി എയിംസിനു നിർദേശം നൽകി. ഡോക്ടർമാർ നിർദേശിച്ച ഭക്ഷണക്രമത്തിനു വിരുദ്ധമായി വീട്ടിൽനിന്നു മാമ്പഴം ഉൾപ്പെടെ എത്തിച്ചു കഴിച്ചതിൽ കോടതി അമർഷം രേഖപ്പെടുത്തി.

പ്രമേഹരോഗം വർധിച്ച സാഹചര്യത്തിൽ ഡോക്ടറെ വിഡിയോ കോൺഫറൻസിങ്ങിലൂടെ കാണാൻ അനുവദിക്കണമെന്ന ഹർജി തള്ളിയാണു പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ മെഡിക്കൽ സംഘത്തെ നിയോഗിക്കാൻ നിർദേശിച്ചത്. ജയിൽ അധികൃതർ തനിക്ക് ഇൻസുലിൻ അനുവദിക്കുന്നില്ലെന്ന കേജ്‌രിവാളിന്റെ വാദങ്ങളും കോടതി തള്ളി.

കേജ്‌രിവാളിന് ആവശ്യമായ എല്ലാ വൈദ്യ സഹായവും ജയിലിൽ ലഭ്യമാക്കണമെന്നു കോടതി നിർദേശിച്ചു. മെഡിക്കൽ സംഘം നിർദേശിക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളുവെന്നും കോടതി നിർദേശിച്ചു.

ജാമ്യഹർജി തള്ളി; വിദ്യാർഥിക്ക് 75,000 രൂപ പിഴ

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാളിന് അസാധാരണ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി പിഴയോടെ തള്ളി. നിയമവിദ്യാർഥി സമർപ്പിച്ച ഹർജിയെ കേജ്‌രിവാളിന്റെ അഭിഭാഷകനും പിന്തുണച്ചില്ല. ഹർജി നൽകിയ നാലാം വർഷ നിയമ വിദ്യാർഥിക്ക് 75,000 രൂപ പിഴയിട്ടു.

English Summary:

Kejriwal Denied Bail in Liquor Scam Case; Law Student Fined by Delhi High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com