പതിനാലുകാരി അതിജീവിതയ്ക്ക് ഗർഭഛിദ്ര അനുമതി
Mail This Article
×
ന്യൂഡൽഹി ∙ പീഡനക്കേസിലെ 14 വയസ്സുള്ള അതിജീവിതയ്ക്ക് സുപ്രീം കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകി. 28 ആഴ്ച പ്രായമായതിനിലാണു ഗർഭഛിദ്രം നടത്താൻ മഹാരാഷ്ട്ര സ്വദേശിയായ പെൺകുട്ടിയുടെ അമ്മ സുപ്രീം കോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയിലെ സിയോൺ ആശുപത്രിയിൽ സുരക്ഷിത ഗർഭഛിദ്രത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സവിശേഷാധികാരം ഉപയോഗിച്ചു കോടതി നിർദേശിച്ചു. ചെലവു മഹാരാഷ്ട്ര സർക്കാർ വഹിക്കണം. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. നേരത്തേ ആവശ്യം മഹാരാഷ്ട്ര ഹൈക്കോടതി നിരാകരിച്ചിരുന്നു.
English Summary:
Supreme Court Grants Abortion Rights to Rape Survivor
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.