ADVERTISEMENT

ന്യൂഡൽഹി ∙സ്വകാര്യആശുപത്രികളുടെ ഫാർമസികളിൽനിന്നോ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്നോ മാത്രമേ മരുന്നു വാങ്ങാവൂ എന്നു രോഗികളെ  നിർബന്ധിക്കുന്ന വിഷയത്തിൽ നയരൂപീകരണം നടത്തുന്നതു പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഇങ്ങനെ മരുന്നു വാങ്ങുമ്പോൾ നിശ്ചിത വിപണിവിലയെക്കാൾ ഉയർന്ന നിരക്കു മരുന്നുകൾക്കു നൽകേണ്ടിവരുന്നതാണു വിഷയം. ഈ വിഷയത്തിലെ പൊതുതാൽപര്യഹർജി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ചാണു പരിഗണിച്ചത്.

ചികിത്സാരംഗത്ത് വേണ്ടത്ര സൗകര്യം ഉണ്ടാക്കാൻ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതുകൊണ്ടാണു സ്വകാര്യ ആശുപത്രികൾ രൂപപ്പെട്ടത്–കോടതി പറഞ്ഞു. ആശുപത്രി ഫാർമസികളിൽ മരുന്നിന് എംആർപിയെക്കാൾ വിലയാണെന്നും ഇതു നിയന്ത്രിക്കുന്നതിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടി സിദ്ധാർഥ് ഡാൽമിയ ഉൾപ്പെടെയുള്ളവരാണു ഹർജി നൽകിയത്.

English Summary:

The Supreme Court has ordered state governments to create policies regulating medicine sales in private hospitals.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com