ടിക് ടോക് താരത്തിന്റെ വേർപാടിൽ തേങ്ങി സമൂഹമാധ്യമ ലോകം

Mail This Article
കൊല്ലം ∙ ആരുണിയെന്ന കലാകാരിയുടെ വേർപാട് നോവിച്ചത് കുടുംബാംഗങ്ങളെ മാത്രമല്ല ആ കുഞ്ഞിന്റെ ടിക് ടോക് പ്രകടനത്തെ സ്നേഹിച്ചവരെക്കൂടിയാണ്. 14,000 ഫോളോവേഴ്സുള്ള ടിക് ടോക് അക്കൗണ്ടായിരുന്നു ആരുണി എസ്. കുറുപ്പെന്ന 9 വയസ്സുകാരിയുടേത്.
കണ്ണനല്ലൂർ ചേരിക്കോണം രമ്യയിൽ വീട്ടിൽ പരേതനായ സനോജിന്റെയും അശ്വതിയുടെയും ഏക മകൾ എഴുകോൺ ശ്രീ ശ്രീ അക്കാദമിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ദൈർഘ്യമേറിയ ഡയലോഗുകൾ പോലും ഭംഗിയായി അവതരിപ്പിച്ചിരുന്ന ആരുണിക്കു പെട്ടെന്ന് ഒട്ടേറെ ആരാധകരുണ്ടായി. എച്ച് 1 എൻ 1 ബാധിച്ചായിരുന്നു കഴിഞ്ഞദിവസം മരണം.
പിതാവ് സനോജ് കഴിഞ്ഞ വർഷം സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. സമൂഹമാധ്യമങ്ങളിലിപ്പോൾ അനുശോചനത്തിനൊപ്പം പഴയ ടിക് ടോക് വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നു. ടിക് ടോക് ബയോയിൽ ‘നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി നന്ദി... ഞാൻ ഒരു നീണ്ട ഇടവേളയെടുക്കുന്നു..’ എന്നെഴുതിയ ശേഷമാണ് ആരുണി വിട പറഞ്ഞത്.