വി.ഡി.സതീശനെതിരെ കണ്ണൂരിൽ കേസ്; ഓഗസ്റ്റ് 12നു ഹാജരാകണം

Mail This Article
കണ്ണൂർ ∙ വിചാരധാരയിൽ ഗോൾവാൾക്കർ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശിച്ചിട്ടുണ്ട് എന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ ആർഎസ്എസ് കേരള പ്രാന്ത സംഘചാലക് കെ.കെ.ബാലറാം കേസ് ഫയൽ ചെയ്തു. സതീശന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും സതീശനോ അനുയായികളോ മേലിൽ ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുന്നതു തടയണമെന്നും ആവശ്യപ്പെട്ടാണു കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വി.ഡി.സതീശനോട് ഓഗസ്റ്റ് 12നു ഹാജരാകാൻ കോടതി നിർദേശിച്ചു. ഈ വിഷയത്തിൽ ബാലറാം നേരത്തേ സതീശനു വക്കീൽ നോട്ടിസ് അയച്ചിരുന്നു. മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണു ഹർജി ഫയൽ ചെയ്തത്.
English Summary: Kannur Munsiff's Court Notice To V.D.Satheesan