എംടിക്ക് കേരളജ്യോതി

Mail This Article
തിരുവനന്തപുരം ∙ പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി.വാസുദേവൻ നായർക്കാണ് (സാഹിത്യം) കേരളജ്യോതി പുരസ്‌കാരം.
ഓംചേരി എൻ.എൻ.പിള്ള (കല, നാടകം, സാമൂഹിക സേവനം, പബ്ലിക് സർവീസ്), ടി.മാധവമേനോൻ (സിവിൽ സർവീസ്, സാമൂഹിക സേവനം), നടൻ മമ്മൂട്ടി (കല) എന്നിവർ കേരളപ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമദാസ് ബിജു (ഡോ. ബിജു –ശാസ്ത്രം), ഗോപിനാഥ് മുതുകാട് (സാമൂഹിക സേവനം, കല), കാനായി കുഞ്ഞിരാമൻ (കല), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (സാമൂഹികസേവനം, വ്യവസായം), എം.പി.പരമേശ്വരൻ (ശാസ്ത്രം, സാമൂഹികസേവനം), വൈക്കം വിജയലക്ഷ്മി (കല) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.
English Summary: First Kerala Jyothi award for MT Vasudevan Nair