കാണാതായ റിസോർട്ട് ജീവനക്കാരൻ ആറ്റിൽ മരിച്ചനിലയിൽ; കൊലപാതകമെന്ന് മക്കൾ
Mail This Article
മറയൂർ ∙ എട്ടു ദിവസം മുൻപു കാണാതായ റിസോർട്ട് ജീവനക്കാരനെ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കാന്തല്ലൂർ പുത്തൂർ മുരുകൻ (52) ആണ് മരിച്ചത്. പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്യുന്ന മുരുകനെ 22നാണ് കാണാതായത്. വിവരം റിസോർട്ട് ഉടമ മക്കളെ അറിയിച്ചിരുന്നു. 23നു മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്.
23നുശേഷം മുരുകന്റെ മൊബൈൽ സ്വിച്ച് ഓഫായി. 26നു ഭാര്യയും മക്കളും മറയൂർ സ്റ്റേഷനിൽ പരാതി കൊടുത്തു. ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹം പാറയിടുക്കിൽ കണ്ടത്. ഭാര്യ: ജ്യോതിമണി. മക്കൾ: സുകന്യ, ശരണ്യ, സൂര്യ. മരുമക്കൾ: രമേഷ്, ഗണേഷ്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നു സംശയമുണ്ടെന്നും മക്കളായ സുകന്യയും ശരണ്യയും പറഞ്ഞു.
English Summary : Missing resort employee found dead in river