ദയാബായിയും കുതിരയും കേരളത്തിലേക്ക്

Mail This Article
മധ്യപ്രദേശിലെ ആദിവാസി മേഖലയിലെ സേവനങ്ങളിലൂടെ 1980 മുതൽ ശ്രദ്ധേയയായ ദയാബായി കാസർകോട്ടെ കാഞ്ഞങ്ങാട്ടേക്കു താമസം മാറ്റുന്നു. 1996 ൽ പിതാവ് മരിച്ചപ്പോൾ കോട്ടയത്തെ കുടുംബസ്വത്ത് വിറ്റ് മധ്യപ്രദേശിൽ വാങ്ങിയ 4 ഏക്കർ സ്ഥലം ഒരു ട്രസ്റ്റിന് കൈമാറി കാഞ്ഞങ്ങാട്ടേക്ക് എത്താനാണു തീരുമാനം. ഒപ്പം തന്റെ പ്രിയപ്പെട്ട കുതിര ചാന്ദ്നിയെയും കൊണ്ടുവരുമെന്നു ദയാബായി പറഞ്ഞു.
-
Also Read
ഐറിഷ് പാർലമെന്റിൽ മിട്ടു പറഞ്ഞു; വിജയഗാഥ
ദയാബായിയുടെ നേതൃത്വത്തിൽ നീലേശ്വരത്ത് പഴയ നഴ്സറിക്കെട്ടിടം വാടകയ്ക്കെടുത്ത് എൻഡോസൾഫാൻ ഇരകൾക്കുള്ള ഫിസിയോതെറപ്പി യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗത്ത് സ്വന്തമായി സ്ഥാപനം ആരംഭിക്കാനുള്ള സ്ഥലം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്.
മധ്യപ്രദേശിലെ ഗോത്രജനതയ്ക്കിടയിലെ പ്രവർത്തനത്തിനിടെയാണ് മേഴ്സി മാത്യു ദയാബായി എന്ന പേരു സ്വീകരിക്കുന്നത്. ചിന്ദ്‍വാര ജില്ലയിലെ ബരുൽ ഗ്രാമത്തിലാണ് ഇപ്പോൾ താമസം. ആലപ്പുഴ സ്വദേശി ശ്രീവരുൺ സംവിധാനം ചെയ്ത ‘ദയാബായ്– എ ലെജൻഡ് ലിവിങ് വിത് അസ്’ സിനിമ താമസിയാതെ പ്രദർശനത്തിനെത്തും.