ഐറിഷ് പാർലമെന്റിൽ മിട്ടു പറഞ്ഞു; വിജയഗാഥ
Mail This Article
×
ഐറിഷ് പാർലമെന്റിൽ പ്രസംഗിച്ചതിന്റെ സന്തോഷത്തിൽ കൊച്ചി കടവന്ത്ര സ്വദേശി മിട്ടു ഫാബിൻ ആലുങ്കൽ. അയർലൻഡിൽ കുടിയേറുന്ന നഴ്സുമാരുടെ വിജയകഥ നഴ്സിങ് ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
17 വർഷം മുൻപാണ് അയർലൻഡിൽ എത്തിയത്. ഡബ്ലിനിൽ നഴ്സിങ് ഹോമിൽ ഡയറക്ടർ ഓഫ് നഴ്സിങ് ആയി ജോലി നോക്കുന്നു. അയർലൻഡിലേക്കു കുടിയേറുന്ന നഴ്സുമാരെ സഹായിക്കുന്ന സംഘടനാ പ്രതിനിധിയും നഴ്സസ് ആൻഡ് മിഡ്‌വൈഫ് ബോർഡ് ഓഫ് അയർലൻഡ് അംഗവുമാണ്.
ഇന്ത്യയിൽ ഒരു മധ്യവർഗ കുടുംബത്തിൽ ജനിച്ച താൻ എങ്ങനെ അയർലൻഡിൽ എത്തി എന്ന കഥയാണു മിട്ടു പങ്കുവച്ചത്. നഴ്സിങ് ജോലി, അയർലൻഡിൽ നേരിട്ട പ്രതിബന്ധങ്ങൾ ഇവയൊക്കെ പറഞ്ഞു. പരേതരായ ഫാബിൻ ലോപ്പസ്– ഷീല ആലുങ്കൽ ദമ്പതികളുടെ മകളാണ്. ഭർത്താവ് ഷിബു അയർലൻഡിൽ നഴ്സ് മാനേജരാണ്.
English Summary:
Mittu Fabin Alunkal gives speech in Irish parliament
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.