ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കട്ടപ്പന ∙ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശിനി ബബിത കോളാണു (8) മരിച്ചത്. രോഗബാധയെ തുടർന്നാണു മരണമെന്നാണു പൊലീസിന്റെ നിഗമനം. മൂത്ത സഹോദരിക്കൊപ്പം ചൊവ്വാഴ്ചയാണ് പെൺകുട്ടി കട്ടപ്പനയിൽ എത്തിയത്. കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിൽ ആനകുത്തിയിലുള്ള ഏലത്തോട്ടത്തിൽ സഹോദരിക്കു ജോലി ലഭിച്ചതോടെ പെൺകുട്ടിയും അവർക്കൊപ്പമാണ് താമസിച്ചത്. 

18ന് വൈകിട്ട് നാലോടെ മറ്റുള്ളവർ ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസമായി പെൺകുട്ടി പനിബാധിതയായിരുന്നു എന്നാണു സഹോദരി അടക്കമുള്ളവർ പൊലീസിനെ അറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടർന്നാണു മരണമെന്നാണു നിഗമനം.

English Summary:

Girl found dead

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com