പുനലൂർ– കോയമ്പത്തൂർ റൂട്ടിൽ എസി ബസുമായി റോബിൻ

Mail This Article
കറുകച്ചാൽ ∙ പെർമിറ്റ് ലംഘനം ആരോപിച്ച് മോട്ടർ വാഹന വകുപ്പ് വേട്ടയാടിയ റോബിൻ മോട്ടോഴ്സിന്റെ ഇന്റർ സ്റ്റേറ്റ് സർവീസിന് എസി ബസ് ഓടിക്കും. പുനലൂരിൽ നിന്നു പുലർച്ചെ 4ന് ആരംഭിച്ച് 10ന് കോയമ്പത്തൂരിൽ എത്തുന്നതാണ് സർവീസ്. ഇതിനു തൃശൂർ ആർടി ഓഫിസിൽ അപേക്ഷ നൽകിയെന്ന് ബസ് ഉടമ റോബിൻ ഗിരീഷ് പറയുന്നു.
2023 ഓഗസ്റ്റ് 30നാണ് റോബിൻ ബസ് കോയമ്പത്തൂർക്ക് സ്റ്റേജ് ക്യാരേജ് സർവീസ് ആരംഭിച്ചത്. മോട്ടർവാഹന വകുപ്പ് ശിക്ഷാനടപടിയുമായി പിന്നാലെ വന്നതോടെ ബസ് സർവീസ് വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞു. ഒടുവിൽ ബസുടമ റോബിൻ ഹൈക്കോടതിയെ സമീപിച്ചാണ് സർവീസിന് അനുമതി വാങ്ങിയത്. ചില്ല് ഘടിപ്പിച്ച ബസിൽ മഴക്കാലത്തെ യാത്ര ദുരിതമായതോടെയാണ് എസി ബസ് വാങ്ങിയതെന്നും റോബിൻ പറയുന്നു.