ADVERTISEMENT

എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ സ്ഥലമേറ്റെടുപ്പ് വിജ്ഞാപനത്തിനൊപ്പം വിശദമായ പദ്ധതിരേഖയും (ഡിപിആർ) സർക്കാർ പുറത്തിറക്കും. 

   ഒരു മാസത്തിനുള്ളിൽ പുതിയ വിജ്ഞാപനം ഇറക്കാനാണ് സർക്കാരിന്റെ നീക്കം. വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെയും സ്വകാര്യ ഭൂമിയിലെയും 2570 ഏക്കർ വസ്തു ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം റദ്ദാക്കിയതിനെത്തുടർന്നാണ് പുതിയ വിജ്ഞാപനം ഇറക്കുന്നത്.

എന്നാൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നും വസ്തു ഏറ്റെടുക്കൽ വിജ്ഞാപനത്തിനൊപ്പം വിമാനത്താവള പദ്ധതി സംബന്ധിച്ച് വിശദമായ പദ്ധതിരേഖ കൂടി ഉൾപ്പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനം ഇറക്കുന്നതിനൊപ്പം വിശദമായ പദ്ധതിരേഖയും കൂടി സർക്കാർ പുറത്തിറക്കുന്നത്. 2023 ജനുവരി 23 ന് പുറത്തിറക്കിയ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് പ്രാഥമിക വിജ്ഞാപനത്തിൽ മണിമല, എരുമേലി തെക്ക് വില്ലേജുകളിൽ ഉൾപ്പെട്ട ചെറുവള്ളി എസ്റ്റേറ്റിലെയും സ്വകാര്യ ഭൂമികളിലെയും സർവേ നമ്പറുകളാണു പ്രസിദ്ധീകരിച്ചത്.

(ഡിപിആർ) എന്നാൽ

ഒരു പദ്ധതിയുടെ വ്യാപ്തി ലക്ഷ്യങ്ങൾ, വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കുന്ന വിശദമായ രേഖയാണിത്. ആസൂത്രണത്തിലും മാനേജ്മെന്റിലും എല്ലാം ഈ രേഖയാണ് ആധികാരികമായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ലക്ഷ്യങ്ങൾ, സമയക്രമം, ബജറ്റ്, ഉറവിടം എന്നിവ എല്ലാം തന്നെ വിശദമായ പദ്ധതിരേഖയിൽ ഉണ്ടാകും.

English Summary:

Sabarimala airport land acquisition notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com