ADVERTISEMENT

കണ്ണൂർ∙ നയരൂപീകരണ സമിതിയിൽ എം.മുകേഷ് എംഎൽഎ തുടരുന്നതോടെ സർക്കാരിന്റെ നയം വ്യക്തമാണെന്ന് ഷാഫി പറമ്പിൽ എംപി. ഇരയോടൊപ്പമെന്ന് പറയുമെങ്കിലും ശരിക്കും വേട്ടക്കാർക്കൊപ്പം വേട്ടയാടുകയാണു ചെയ്യുന്നത്. ഇതിലും ഭേദം ഹേമ കമ്മിറ്റി റിപ്പോർട്ട് കത്തിച്ചുകളയാമായിരുന്നു. കുറ്റം ചെയ്താൽ നടപടി എന്നുപറയുന്നതിൽ അർഥമില്ല.

അന്വേഷണം നടത്താതെ എന്തു നടപടി? ഇവരൊക്കെ ഒഴിയുന്നതിനു മുൻപ് മന്ത്രി സജി ചെറിയാനാണ് രാജിവയ്ക്കേണ്ടത്. മന്ത്രിയുടെയൊക്കെ പറച്ചിൽ കേട്ടാൽ ഇതു സ്വമേധയാ തെളിഞ്ഞോളും, സർക്കാരിന് ഉത്തരവാദിത്തമില്ല എന്നു തോന്നും. സ്ത്രീ സുരക്ഷാ പരസ്യത്തിനായി ചെലവഴിച്ച തുക ഖജനാവിലേക്കു തിരിച്ചടയ്ക്കണമെന്നും ഷാഫി പറഞ്ഞു.

English Summary:

Government supports hunters: Shafi Parambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com