ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ പഞ്ചസാരയുടെ കമ്മിഷൻ കിലോയ്ക്ക് 1.50 രൂപയും മണ്ണെണ്ണയുടേത് ലീറ്ററിന് 5 രൂപയുമാക്കണമെന്ന് വ്യാപാരികളുടെ വേതനപരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പഠിച്ച സർക്കാർ സമിതിനിർദേശിച്ചു. വേതനത്തിനു പണം കണ്ടെത്താനുള്ള മറ്റു ശുപാർശകൾ: മണ്ണെണ്ണ വിതരണം വാതിൽപടിയാക്കണം. വെള്ള കാർഡിലെ ഒരു കിലോ അരിക്ക് വ്യാപാരികൾ 8.90 രൂപ അടയ്ക്കുമ്പോൾ സർക്കാരിന് അധികമായി ലഭിക്കുന്ന 60 പൈസയിൽനിന്നു റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് തുക അടയ്ക്കണം. കടകൾക്ക് പഞ്ചായത്ത് ലൈസൻസ് ഒഴിവാക്കണം. പട്ടിക വിഭാഗങ്ങൾക്ക് അനുവദിച്ച കടകളിലെ സെയിൽസ്മാൻമാരും അതതു വിഭാഗത്തിലുള്ളവരാകണം.

വേതന ശുപാർശ:15 ക്വിന്റൽ വരെ 6800 രൂപ. തുടർന്ന് 45 ക്വിന്റൽ വരെ 9000 രൂപയും ഓരോ ക്വിന്റലിനും 300 രൂപ നിരക്കും. 45 ക്വിന്റലിനു മുകളിൽ 22,500 രൂപയും 45 ക്വിന്റലിനു മുകളിൽ വിതരണം നടത്തുന്ന ഓരോ ക്വിന്റലിനും 200 രൂപ നിരക്കും.

English Summary:

Ration Dealer Welfare: Kerala ration dealers' commission increase is recommended. A government committee proposed raising sugar commission to ₹1.50/kg and kerosene to ₹5/litre, along with a revised wage structure.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com