ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാറേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിനു മുന്‍പ് സ്ഥലം മാറ്റണമെന്ന നിലവിലെ നിര്‍ദേശം ഡിജിപിക്ക് ബാധകമല്ലെന്നും ബെഹ്റയുടെ കാര്യത്തില്‍ മറ്റൊരു നടപടി വേണോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുമെന്നും ടിക്കാറാം മീണ മനോരമ ന്യൂസിനോടു പറഞ്ഞു. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേ പദവിയില്‍ മൂന്നു വര്‍ഷമായി തുടരുന്ന പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലം മാറ്റണമെന്ന കമ്മിഷന്റെ നിര്‍ദേശത്തെ തുടർന്ന് ബെഹ്റ സ്ഥാനം ഒഴിയേണ്ടിവരുമെന്ന അഭ്യൂഹമുയർന്നിരുന്നു. എന്നാൽ ഇത് ബെഹ്റയുടെ കാര്യത്തിൽ ബാധകമല്ലെന്ന് ആഭ്യന്തരവകുപ്പ് വിലയിരുത്തിയിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിലപടു വ്യക്തമാക്കിയതോടെ ബെഹ്റയ്ക്ക് ഡിജിപിയായി തുടരാം.

Content Highlight: Loknath Behra, Election Commission, Teeka Ram Meena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com