ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം∙ ഓൺലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. റമ്മി ഉൾപ്പെടെയുള്ള പണംവച്ചുള്ള കളികളെ കേരള ഗെയിമിങ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതോടെ ഇവയ്ക്കു നിയന്ത്രണം വരും. ഓൺലൈൻ റമ്മി നിയന്ത്രിച്ചുകൊണ്ട് വിജ്ഞാപനമിറക്കുമെന്നു സർക്കാർ രണ്ടാഴ്ചമുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് ഓൺലൈൻ റമ്മി കളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയാണ് പൊതുതാൽപര്യ ഹർജി നൽകിയത്. ഈ കേസിൽ റമ്മി പോർട്ടലുകളുടെ ബ്രാൻഡ് അംബാസിഡർമാരായ കായിക–സിനിമാ താരങ്ങൾക്ക് കോടതി നോട്ടിസ് അയച്ചിരുന്നു. ഓൺലൈൻ റമ്മി കളിയിലൂടെ നിരവധിപേർക്കു പണം നഷ്ടമായ സാഹചര്യത്തിലാണ് കോടതിയിൽ ഹർജി സമർപിച്ചത്.

ചില സംസ്ഥാനങ്ങളിൽ ഓൺലൈൻ ചൂതാട്ട ഗെയിമുകൾക്കു നിയന്ത്രണമുണ്ട്. നിയമത്തിലൂടെ നിയന്ത്രണം കൊണ്ടുവന്നാൽ, കേരളത്തിൽനിന്നുള്ളവർ ഗെയിമിങ് ആപ്പുകളിൽ റജിസ്റ്റർ ചെയ്യുമ്പോൾ കമ്പനികൾക്ക് അനുമതി നിഷേധിക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. എന്നാൽ, ഗെയിമിങ് കമ്പനികളുടെ സെര്‍വർ ഇന്ത്യയിലല്ലാത്തതിനാൽ നിയമനടപടികൾക്കു പരിമിതിയുണ്ടെന്നു സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

നേരത്തെ തന്നെ ഇത്തരം ഗെയിമിങ് ആപ്പുകൾ ഉണ്ടെങ്കിലും കോവിഡ് കാലത്താണ് ഉപയോഗം കൂടിയത്. സമൂഹ മാധ്യമങ്ങളിൽ ആകർഷകരമായ പരസ്യങ്ങളാണ് റമ്മി ഗെയിം കമ്പനികൾ നൽകുന്നത്. റിവ്യൂ എഴുതുന്നവർ ലക്ഷക്കണക്കിനു രൂപ കിട്ടിയതായി അവകാശപ്പെടും. കളി തുടങ്ങുമ്പോൾ ചെറിയ തുകകൾ ലഭിക്കും. വലിയ തുകകൾക്കു കളിക്കുമ്പോൾ പണം നഷ്ടമായി തുടങ്ങും. ഇതിനോടകം ഗെയിമിൽ ആകൃഷ്ടരായവരോട് മണി ലെൻഡിങ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് കളിക്കാൻ പറയും. പലിശ 30 ശതമാനത്തിനു മുകളിലാണ്. 

ആപ്പുകളിൽ റജിസ്റ്റർ ചെയ്യുന്നതോടെ ഫോണിലുള്ള മുഴുവൻ സ്വകാര്യ വിവരങ്ങളും കമ്പനികളുടെ സെർവറിലേക്കു പോകും. പേര്, ആധാർ കാർഡ്–പാൻകാർഡ് വിവരങ്ങൾ, ക്യാമറ ആക്സസ് ചെയ്യാനുള്ള അനുമതി തുടങ്ങിയവയെല്ലാം നൽകിയാലേ ഗെയിമിങ് ആപ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ. ആളുകളുമായല്ല, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയോടാണ് കളിക്കുന്നതെന്ന് മിക്കവരും തിരിച്ചറിയാറില്ല.

English Sumamry: Online rummy game declared as illegal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com