21കാരിയെ ആക്രമിക്കാന്‍ 15കാരന് പ്രേരണ മൊബൈല്‍ ഫോണ്‍?; പരിശോധിക്കാന്‍ പൊലീസ്

Mail This Article
കൊണ്ടോട്ടി ∙ മലപ്പുറം കൊട്ടുകരയില്‍ 21 കാരിയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായ 15 കാരന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കും. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമിലാണ് പ്രതി ഇപ്പോൾ. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രതിയെ ആക്രമണത്തിനു പ്രേരിപ്പിച്ചത് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ആണോയെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇതു സംബന്ധിച്ച് വിവരം ശേഖരിക്കും.
ഒക്ടോബർ 25 ന് ഉച്ചയോടെ പഠന ആവശ്യത്തിനായി പോകുമ്പോഴാണ് വിദ്യാര്‍ഥിനി വഴിയില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ചെറുത്തപ്പോള്‍ പ്രതി കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. കുതറിയോടിയ യുവതി സമീപത്തെ വീട്ടിൽക്കയറിയാണ് രക്ഷപ്പെട്ടത്. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നുമായിരുന്നു യുവതിയുടെ മൊഴി. തുടർന്നാണ് അതേ നാട്ടുകാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാൾ കുറ്റം സമ്മതിച്ചെന്നും ബലാത്സംഗത്തിനും വധശ്രമത്തിനുമാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചിരുന്നു. യുവതി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. പ്രതി ജൂഡോ ചാംപ്യനാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
English Summary: Probe continuing on Kondotty Rape Attempt case