കൈ കഴുകാൻ വിലങ്ങഴിച്ചു; പൊലീസിനെ തള്ളി മാറ്റി പ്രതി ഓടി രക്ഷപ്പെട്ടു

Mail This Article
തിരുവനന്തപുരം∙ കഴക്കൂട്ടത്ത് കഞ്ചാവുമായി പിടികൂടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയിൽ നിന്നും കൈ വിലങ്ങുമായി രക്ഷപ്പെട്ടു. ഒഡിഷ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്.
ഇന്നലെ വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തുനിന്ന് കഞ്ചാവുമായി പൊലീസ് പിടികൂടിയത്. കഞ്ചാവ് വിൽപനക്കാരനായ ഇയാളിൽ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്നു കോടതിയിൽ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കയ്യിലെ വിലങ്ങഴിച്ചപ്പോൾ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
English Summary: Ganja smuggler escapes from police custody in Thiruvananthapuram