മധു വധക്കേസ് നല്ല രീതിയില്‍ത്തന്നെ മുന്നോട്ട് കൊണ്ടുപോകും: ഉറപ്പുമായി മന്ത്രി രാജീവ്
Mail This Article
തിരുവനന്തപുരം∙ അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസിൽ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കും. മധുവിന്റെ കുടുംബത്തിന്‍റെ താല്‍പര്യവും തേടുമെന്ന് ഡയറക്ടര്‍ ജനറല്‍ ഒാഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ഹാജരാകാത്തത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും കേസ് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും നിയമ മന്ത്രി പി.രാജീവ് പറഞ്ഞു.
ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ എവിടെയെന്നു കോടതി ചോദിച്ചിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതോടെയാണു മണ്ണാർക്കാട് പട്ടികജാതി– വർഗ സ്പെഷൽ കോടതി ഇങ്ങനെ ചോദിച്ചത്. കേസ് പരിഗണിക്കുന്നതു മാർച്ച് 26ലേക്കു മാറ്റി.
English Summary: Minister P Rajeev on Attappadi Madhu Lynching Case