രാജ്യത്ത് 3,451 കോവിഡ് കേസ്; 40 മരണത്തിൽ 35 എണ്ണവും കേരളത്തിലെന്ന് കേന്ദ്രം

Mail This Article
ന്യൂഡൽഹി ∙ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 3,451 പുതിയ കോവിഡ് കേസുകൾ. ഇതോടെ ആകെ കേസുകളുടെ എണ്ണം 4,31,02,194 ആയി. 20,635 പേരാണു ചികിത്സയിലുള്ളത്. ശനിയാഴ്‌ച 40 മരണം റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,24,064 ആയി.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98.74 ശതമാനമാണ്. കഴിഞ്ഞ ദിവസമുണ്ടായ 40 മരണങ്ങളിൽ 35 എണ്ണവും കേരളത്തിലാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു. 2 മരണങ്ങൾ ഡൽഹിയിലും ഓരോ മരണം വീതം ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രേഖപ്പെടുത്തി.
English Summary: India Reports 3,451 New COVID-19 Cases, 40 Covid Deaths In 24 Hours