ADVERTISEMENT

കോഴിക്കോട് ∙ ജനകീയ അടിത്തറ വിപുലീകരിക്കുമെന്ന് ചിന്തന്‍ ശിബിരത്തിനുശേഷം കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. എൻഫോഴ്സ് ഡയറകടറേറ്റ് (ഇഡി) അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നേതാക്കളെ ബിജെപി സർക്കാർ വേട്ടയാടുകയാണ്. സിപിഎം സംഘപരിവാറിന് സമമായി. സംഘപരിവാറിന്റെ സാമന്തൻമാരായി കേരളത്തിലെ സിപിഎം മാറിയെന്നും സുധാകരൻ പറഞ്ഞു.

മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകും. യുഡിഎഫ് വിട്ടവരെ തിരിച്ച് മുന്നണിയിലേക്കെത്തിക്കും. എൽഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. പാർട്ടിയിൽ അച്ചടക്കം ഉറപ്പുവരുത്താൻ ജില്ലാ തലത്തിൽ സമിതി രൂപീകരിക്കും. പാർട്ടി പ്രക്ഷോഭങ്ങൾ പരിഷ്കരിക്കും. കെപിസിസിയിലും ഡിസിസിയിലും ഇലക്‌ഷൻ കമ്മിറ്റി രൂപീകരിക്കും. 

കാലഹരണപ്പെട്ട പദാവലി പരിഷ്കരിക്കും. പ്രവർത്തകരെ പൊളിറ്റിക്കൽ ആക്കാൻ പദ്ധതി ആവിഷ്കരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 സീറ്റുകളും നേടുമെന്ന് ഉറപ്പു വരുത്തും. ഇടതുപക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ്, ഇത് മുതലെടുക്കാൻ സാധിക്കണം. കെഎസ്ആർടിസിയിൽ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണയ്ക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

English Summary: Chintan shivir Kozhikode decisions announcement by K Sudhakaran.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com