ജി20 ഉച്ചകോടി: മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കും

Mail This Article
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ മുഖ്യവേദിയായ പ്രഗതി മൈതാനത്ത് 28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ നടരാജ വിഗ്രഹമായിരിക്കും ഇതെന്നാണ് വിവരം. പരമ്പരാഗത രീതിയിൽ തമിഴ്നാട്ടിലാണ് വിഗ്രഹം വാർത്തെടുത്തത്.
പ്രഗതി മൈതാനത്ത് പുതിയതായി പണികഴിപ്പിച്ച ഭാരത് മണ്ഡപം എന്ന രാജ്യാന്തര കൺവൻഷൻ സെന്ററിലാണ് ജി20 സമ്മേളനം നടക്കുന്നത്. 29 രാജ്യങ്ങളിൽ നിന്നുള്ള വിലപ്പെട്ട കരകൗശല വസ്തുക്കൾ ഉൾപ്പെടുത്തിയ ‘സാംസ്കാരിക ഇടനാഴി’യും ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ പ്രഗതി മൈതാനത്ത് ഉദ്ഘാടനം ചെയ്യും.
∙ മോദി–ബൈഡൻ ചർച്ച 8ന്
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. 7ന് ബൈഡൻ ഇന്ത്യയിലേക്കു തിരിക്കുമെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചിരിക്കുന്നത്. 8ന് ഇരുവരും തമ്മിലുള്ള ചർച്ച നടക്കും. 9,10 തീയതികളിലാണ് ഉച്ചകോടി. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡൽഹിയിൽ എത്തില്ല. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും എത്തില്ല.
English Summary: Nataraja statue to be installed at G20 summit venue