ADVERTISEMENT

ഝാർസുഗുഡ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസി വിഭാഗത്തിൽ ജനിച്ച വ്യക്തിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വയം ഒബിസി വിഭാഗത്തിൽ പെട്ടയാളാണെന്ന് പറഞ്ഞ് അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘മോദി ജനിച്ചത് ജനറൽ സമുദായത്തിലാണ്. പക്ഷേ താൻ ഒബിസിയാണെന്ന് പറഞ്ഞ് അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അദ്ദേഹം തെലി സമുദായാംഗമാണ്. 2000ത്തിൽ ബിജെപി ഗുജറാത്ത് ഭരിച്ച സമയത്താണ് തെലി സമുദായത്തെ ഒബിസി വിഭാഗത്തിൽ പെടുത്തുന്നത്.  മോദി ജനനം കൊണ്ട് ഒരു ഒബിസിക്കാരനല്ല’’ – രാഹുൽ പറയുന്നു. ഒബിസി വിഭാഗത്തിലുള്ളവരുമായി മോദി ഹസ്തദാനം ചെയ്യാറില്ലെന്നു കുറ്റപ്പെടുത്തിയ രാഹുൽ അദ്ദേഹത്തിനു കോടിപതികളെ ആലിംഗനം ചെയ്യാൻ മടിയില്ലെന്നും പരിഹസിച്ചു. 

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഉച്ചയോടെ ഒഡീഷയിൽനിന്ന് ഛണ്ഡീഗഡിലെത്തും. 

English Summary:

Narendra modi was born in a family that belonged to the general caste, alleges Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com