ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ‘ദില്ലി ചലോ’ മാർച്ചിൽ വ്യാപക സംഘർഷം. ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത്. 

‘ദില്ലി ചലോ’ മാർച്ചിനായി പഞ്ചാബ് – ഹരിയാന അതിർത്തിയിലേക്ക് എത്തുന്ന കർഷകർ (പിടിഐ ചിത്രം)
‘ദില്ലി ചലോ’ മാർച്ചിനായി പഞ്ചാബ് – ഹരിയാന അതിർത്തിയിലേക്ക് എത്തുന്ന കർഷകർ (പിടിഐ ചിത്രം)

വ്യാപക അക്രമസംഭവങ്ങളുണ്ടായതിന്റ പശ്ചാത്തലത്തിൽ രാത്രിയിൽ ‘ദില്ലി ചലോ’ മാർച്ച് താൽക്കാലികമായി അവസാനിപ്പിച്ചു. നാളെ രാവിലെ വീണ്ടും മാർച്ച് ആരംഭിക്കും. പഞ്ചാബ്–ഹരിയാന അതിർത്തിയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ നൂറോളം കർഷകർക്കു പരുക്കേറ്റതായി കർഷക സംഘടനകൾ പറഞ്ഞു. ‘‘ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന വാഗ്ദാനം സർക്കാർ പാലിച്ചില്ല. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ചതിനുശേഷം മാത്രമേ ഇവിടെനിന്നു പോകുകയുള്ളു’’–പ്രതിഷേധക്കാർ പറഞ്ഞു. 

delhi-protest-farmers
ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ ഹരിയാന അതിർത്തിയിലെ സിംഘുവിൽ സജ്ജരായി നിൽക്കുന്ന ദ്രുത കർമ്മ സേന. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ

സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ചർച്ചയ്ക്കു തയാറാണെന്നു കേന്ദ്രസർക്കാർ അറിയിച്ചു. ചണ്ഡിഗഡിൽ വച്ച് ചർച്ചയിൽ പങ്കെടുക്കണമെന്ന് കിസാൻ മോർച്ച നേതാക്കളോട് കേന്ദ്രം അഭ്യർഥിച്ചെന്നാണു റിപ്പോർട്ട്. കർഷകരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഡ്രോൺ ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചതായാണ‌ു വിവരം. കർഷകർ ഇവിടേക്ക് എത്തിയ ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. മാർച്ച് അക്രമാസക്തമായതോടെ മുൻകരുതലെന്ന നിലയിൽ ചെങ്കോട്ട അടച്ചു. കർഷകരെ തടയരുതെന്നും അവർക്ക് ഹരിയാനയിലൂടെ കടന്നുപോകാൻ അവകാശമുണ്ടെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി വ്യക്തമാക്കി.

ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നതു തടയാൻ  ഹരിയാന അതിർത്തിയിലെ സിംഘുവിൽ സജ്ജരായി നിൽക്കുന്ന ദ്രുത കർമ്മ സേന.  ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ.  മനോരമ

ജിന്ത് അതിർത്തിയിലും പൊലീസും കർഷകരും തമ്മിൽ സംഘർഷമുണ്ടായി. കർഷകർക്കു നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. ശംഭുവിൽ ഫ്ലൈഓവറിൽ സുരക്ഷയ്ക്കായി വച്ചിരുന്ന ബാരിക്കേഡുകൾ കർഷകർ എടുത്തെറിയുകയും കുരുക്ഷേത്രയിൽ ബാരിക്കേഡ് പൊളിക്കുകയും ചെയ്തു. പ്രതിഷേധത്തിൽനിന്ന് യാതൊരു കാരണവശാലും പിൻമാറില്ലെന്ന് കർഷകർ വ്യക്തമാക്കി.

കാൽനടയായി എത്തുന്ന കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർഷകർ വ്യാപകമായ രീതിയിൽ ഇവിടേക്ക് സംഘടിച്ചെത്തുന്നുണ്ട്. പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾക്കു മുകളിൽ കയറിയും കർഷകർ പ്രതിഷേധിച്ചു. ആവശ്യമെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പു നൽകി.

ഡല്‍ഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ  ഹരിയാന അതിർത്തിയിലെ സിംഗുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ,മനോരമ
ഡല്‍ഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ ഹരിയാന അതിർത്തിയിലെ സിംഗുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ,മനോരമ
സിംഘു അതിർത്തിയിൽ കർഷകരെ തടയാൻവേണ്ടി റോഡിൽ കണ്ടെയ്ന‍ർ നിരത്തി അതിൽ മണൽ നിറച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
സിംഘു അതിർത്തിയിൽ കർഷകരെ തടയാൻവേണ്ടി റോഡിൽ കണ്ടെയ്ന‍ർ നിരത്തി അതിൽ മണൽ നിറച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
സിംഗു അതിർത്തിയിൽ കർഷകരെ തടയാൻവേണ്ടി റോഡിൽ കണ്ടെയ്ന‍ർ നിരത്തി അതിൽ മണൽ നിറച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
സിംഗു അതിർത്തിയിൽ കർഷകരെ തടയാൻവേണ്ടി റോഡിൽ കണ്ടെയ്ന‍ർ നിരത്തി അതിൽ മണൽ നിറച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ

‘ദില്ലി ചലോ’ മാർച്ച് കണക്കിലെടുത്ത് അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ ഡൽഹിയിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് അർധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി നിയോഗിച്ചു. പ്രശ്നസാധ്യത കണക്കിലെടുത്ത് ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തി. വാഹന പരിശോധന കർശനമാക്കിയതോടെ ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ്.

മൂന്നു വർഷം മുൻപ് കർഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിലേക്കു നടത്തിയ മാർച്ച് വൻ സംഘർഷത്തിൽ കലാശിച്ചിരുന്നു. അന്നത്തെ സമരത്തെ അനുസ്മരിപ്പിച്ച് ഇത്തവണയും സമ്പൂർണ തയാറെടുപ്പുകളോടെയാണ് കർഷകർ ഡൽഹിയിലേക്ക് വരുന്നത് എന്നാണ് വിവരം. ഭക്ഷണം, വസ്ത്രം തുടങ്ങിയ സജ്ജീകരണങ്ങൾ കരുതിയിട്ടുണ്ട്.

സമരത്തിനു മുന്നോടിയായി ഡൽഹിയിലെ മെട്രോ ഗേറ്റുകൾ അടച്ചു. മാർച്ചിനെ നേരിടാൻ പഞ്ചാബ്, ഡൽഹി, ഹരിയാന അതിർത്തികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപുർ, ബദർപുർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാൻ ഡൽഹി അതിർ‌ത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരുന്നു. സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സംവിധാനം ഹരിയാന പൊലീസ് നിരോധിച്ചു. 

ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ  ഹരിയാന അതിർത്തിയിലെ സിംഗുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ,മനോരമ
ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ ഹരിയാന അതിർത്തിയിലെ സിംഗുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ,മനോരമ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കർഷകർ വീണ്ടും രംഗത്തെത്തിയത്. 150ഓളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു പ്രക്ഷോഭം നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണം എന്നുമാണു പ്രധാന ആവശ്യം.

delhi-march-4
‘ദില്ലി ചലോ’ മാർച്ചിനായി എത്തുന്ന കർഷകരെ തടയാൻ അംബാല ശംഭു അതിർത്തിയിൽ കണ്ടെയ്നർ നിരത്തി അതിൽ മണൽ നിറച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്‌ക്കൽ ∙ മനോരമ

കേന്ദ്രമന്ത്രി അർജുൻ മുണ്ടയുമായി കർഷക നേതാക്കൾ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ‘ദില്ലി ചലോ’ മാർച്ചുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സമരത്തിനു പിന്തുണ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേതാക്കൾ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

English Summary:

Farmers delhi chalo march

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com