ADVERTISEMENT

ന്യൂഡൽഹി∙ രാജ്യത്തെ അന്നമൂട്ടാൻ കലപ്പയേന്തുന്ന കർഷകർ വീണ്ടും കൊടിയെടുത്തതിന്റെ ആശങ്കയിലാണു രാജ്യതലസ്ഥാനം. ഒന്നാം കർഷക സമരത്തിൽനിന്ന് ഊർജമുൾക്കൊണ്ടു വീണ്ടും കർഷകർ പ്രതിഷേധവുമായി എത്തിയപ്പോൾ തടയാൻ സർവ സന്നാഹങ്ങളും സർക്കാർ വിന്യസിച്ചു. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയാണു കർഷക സംഘടനകളുടെ നേതൃത്വത്തിൽ ‘ദില്ലി ചലോ’ മാർച്ച്. രണ്ടാണ്ടിനുശേഷം കർഷകപ്പട വീണ്ടും ഡൽഹിയിലേക്കു മാർച്ച് ചെയ്തത്, രാജ്യം പൊതുതിരഞ്ഞെടു‌‍പ്പിലേക്കു പോകുന്നതിനു തൊട്ടുമുൻപാണ് എന്നതും ശ്രദ്ധേയം.

Read more at: വ്യാപക സംഘർഷം, രാത്രിയിൽ ‘ദില്ലി ചലോ’ മാർച്ച് താൽക്കാലികമായി നിർത്തി; ‘നൂറോളം കർഷകർക്ക് പരുക്ക്’

ട്രക്കുകളിലും ട്രാക്ടറുകളിലും കാൽനടയായും എത്തിയ നൂറുകണക്കിനു കർഷകരെ പഞ്ചാബ് – ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. ഇതോടെ സംഘർഷമായി. വ്യാപക അക്രമങ്ങളുണ്ടായതോടെ രാത്രിയിൽ ‘ദില്ലി ചലോ’ മാർച്ച് താൽക്കാലികമായി അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ വീണ്ടും പ്രകടനം ആരംഭിക്കും. പഞ്ചാബ് – ഹരിയാന അതിർത്തിയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ നൂറോളം കർഷകർക്കു പരുക്കേറ്റതായി സംഘടനകൾ പറഞ്ഞു. എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ചശേഷമേ മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണു കർഷകർ. ആറു മാസം കഴിയാനുള്ള സാധനങ്ങളുമായാണ് എത്തിയതെന്നും കർഷകർ പറയുമ്പോൾ കൺകെട്ടുവിദ്യകൾ പോരാതെ വരുമെന്ന് അധികൃതരും മനസ്സിലാക്കുന്നു.

ഡല്‍ഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ  ഹരിയാന അതിർത്തിയിലെ സിംഗുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ,മനോരമ
ഡല്‍ഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ ഹരിയാന അതിർത്തിയിലെ സിംഗുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന കോൺക്രീറ്റ് സ്ലാബുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ,മനോരമ
പഞ്ചാബ് – ഹരിയാന അതിർത്തിയിൽ തടിച്ചുകൂടിയ കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ (പിടിഐ ചിത്രം)
പഞ്ചാബ് – ഹരിയാന അതിർത്തിയിൽ തടിച്ചുകൂടിയ കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ (പിടിഐ ചിത്രം)
ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ  ഹരിയാന അതിർത്തിയിലെ സിംഗുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ,മനോരമ
ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ ഹരിയാന അതിർത്തിയിലെ സിംഗുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ,മനോരമ
ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നതു തടയാൻ  ഹരിയാന അതിർത്തിയിലെ സിംഘുവിൽ സജ്ജരായി നിൽക്കുന്ന ദ്രുത കർമ്മ സേന.  ചിത്രം:  ജോസ്കുട്ടി പനയ്ക്കൽ.  മനോരമ
ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നതു തടയാൻ ഹരിയാന അതിർത്തിയിലെ സിംഘുവിൽ സജ്ജരായി നിൽക്കുന്ന ദ്രുത കർമ്മ സേന. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
delhi-march-police
ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നത് തടയാൻ ഹരിയാന അതിർത്തിയിലെ സിംഘുവിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന മുള്ളുവേലി. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മിക്ക സംസ്ഥാനങ്ങളിലെയും വോട്ടുബാങ്കായ കർഷകരെ പിണക്കാൻ സർക്കാർ ഒരുക്കമല്ല. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ചർച്ചയ്ക്കു തയാറാണെന്നു കേന്ദ്രം അറിയിച്ചു. ചണ്ഡിഗഡിൽവച്ച് ചർച്ചയിൽ പങ്കെടുക്കണമെന്നു കിസാൻ മോർച്ച നേതാക്കളോടു കേന്ദ്രം അഭ്യർഥിച്ചിട്ടുമുണ്ട്. എന്നാൽ, സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് വ്യാപകമായി കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചതിന്റെ അമർഷത്തിലാണു കർഷകർ. ഡ്രോൺ വഴിയും കണ്ണീർവാതകം പ്രയോഗിച്ചെന്ന് ആരോപണമുണ്ട്. ട്രക്കുകളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തതിനോടും കർഷകർക്കു വിയോജിപ്പാണ്. മുൻകരുതലെന്ന നിലയിൽ ചെങ്കോട്ട അടച്ചിട്ടു. കർഷകരെ തടയരുതെന്നും അവർക്കു ഹരിയാനയിലൂടെ കടന്നുപോകാൻ അവകാശമുണ്ടെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി വ്യക്തമാക്കി.

ആരാണ് സമരക്കാർ, എന്താണ് ആവശ്യം?

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണു മുഖ്യമായും സമരത്തിനുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ കർഷകരും പിന്തുണയുമായി രംഗത്തുണ്ട്. നൂറ്റിയൻപതോളം സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും സംയുക്തമായാണു മാർച്ച് നടത്തുന്നത്. താങ്ങുവില, വിള ഇൻഷുറൻസ് തുടങ്ങിയവ ലഭ്യമാക്കണമെന്നും കർഷകർക്കെതിരെ റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നുമാണ് ആവശ്യം. 16നു ദേശീയ തലത്തിൽ ബന്ദും സംഘടകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

സിംഘു അതിർത്തിയിൽ കർഷകരെ തടയാൻവേണ്ടി റോഡിൽ കണ്ടെയ്ന‍ർ നിരത്തി അതിൽ മണൽ നിറച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
സിംഘു അതിർത്തിയിൽ കർഷകരെ തടയാൻവേണ്ടി റോഡിൽ കണ്ടെയ്ന‍ർ നിരത്തി അതിൽ മണൽ നിറച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
സർവസന്നാഹങ്ങളോടെ:  കർഷക സമരം എത്തുന്നതിനു മുന്നോടിയായി ഡൽഹി–യുപി അതിർത്തിയിലെ ന്യൂ അശോക് 
നഗറിൽ ബാരിക്കേഡ് സ്ഥാപിച്ച് തയാറെടുത്ത് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. 				       ചിത്രം: മനോരമ
സർവസന്നാഹങ്ങളോടെ: കർഷക സമരം എത്തുന്നതിനു മുന്നോടിയായി ഡൽഹി–യുപി അതിർത്തിയിലെ ന്യൂ അശോക് നഗറിൽ ബാരിക്കേഡ് സ്ഥാപിച്ച് തയാറെടുത്ത് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. ചിത്രം: മനോരമ

‘ദില്ലി ചലോ’ പ്രതിഷേധ മാർച്ച് കണക്കിലെടുത്തു രാജ്യതലസ്ഥാനത്ത് ഒരു മാസത്തേക്കു നിരോധനാജ്ഞ പ്രഖ്യാപിച്ചു. നഗരത്തിലേക്കു ട്രാക്ടറുകൾ കടക്കുന്നതിനും വിലക്കുണ്ട്. ദേശീയപാതയിലുൾപ്പെടെ സിമന്റ് ബാരിക്കേഡുകളും ഇരുമ്പ് ആണികളും നിരത്തി. അതിർത്തിയിൽ സർവസന്നാഹങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പഞ്ചാബ്–ഹരിയാന– ഡൽഹി അതിർത്തി പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയുടെ അതിർത്തിപ്രദേശങ്ങളായ തിക്രി, സിംഘു, ഗാസിപുർ, ബദർപുർ എന്നിവിടങ്ങളിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. രണ്ടായിരത്തിലേറെ ട്രാക്ടറുകളിലായി കാൽ ലക്ഷത്തിലേറെ കർഷകർ എത്തുമെന്നാണു സംഘടനകൾ പറയുന്നത്. ഹരിയാനയിൽ പലയിടത്തും ഇന്റർനെറ്റിനു നിരോധനമേർപ്പെടുത്തി.

∙ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കുമോ?

ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണു ദീർഘകാല ആവശ്യങ്ങൾ ഉയർത്തി കർഷക‍ർ വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാരിനെതിരെ പാർലമെന്റ് മാർച്ചിനായി എത്തിയ കർഷകരെ നോയിഡ അതിർത്തിയിലെ മഹാമായ മേൽപ്പാലത്തിനു സമീപം പൊലീസ് തടഞ്ഞിരുന്നു. നൂറുകണക്കിനു കർഷകർ റോഡിൽ നിറഞ്ഞതോടെ നഗരത്തിലെ ഗതാഗതം സ്തംഭിച്ചു. മുള്ളുവേലികളുമായി റോഡ് തടഞ്ഞ പൊലീസ് പ്രദേശത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. വൈകിട്ടോടെയാണു മേൽപ്പാലത്തിൽനിന്നു സമരക്കാർ പിൻവാങ്ങിയത്. 

ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നതു തടയാൻ ഹരിയാന അതിർത്തിയിലെ സിംഘുവിൽ സജ്ജരായി നിൽക്കുന്ന ദ്രുത കർമ്മ സേന. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
ഡൽഹിയിലേക്ക് കർഷക സമരം എത്തുന്നതു തടയാൻ ഹരിയാന അതിർത്തിയിലെ സിംഘുവിൽ സജ്ജരായി നിൽക്കുന്ന ദ്രുത കർമ്മ സേന. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ. മനോരമ
‘ദില്ലി ചലോ’ മാർച്ചിനായി പഞ്ചാബ് – ഹരിയാന അതിർത്തിയിലേക്ക് എത്തുന്ന കർഷകർ (പിടിഐ ചിത്രം)
‘ദില്ലി ചലോ’ മാർച്ചിനായി പഞ്ചാബ് – ഹരിയാന അതിർത്തിയിലേക്ക് എത്തുന്ന കർഷകർ (പിടിഐ ചിത്രം)

ഉത്തർപ്രദേശിലെ 100 കർഷക ഗ്രാമങ്ങളിൽനിന്നുള്ളവരാണു ഭാരതീയ കിസാൻ പരിഷത്തിന്റെ നേതൃത്വത്തിൽ സമരവുമായി എത്തിയത്. സംസ്ഥാനത്തെ വികസന പദ്ധതികൾക്കായി ഗ്രേറ്റർ നോയിഡ വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിക്കു പകരമായി നൽകുന്ന നഷ്ടപരിഹാരവും ഭൂമിയും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ‍ഡിസംബർ മുതൽ സമരം തുടരുകയാണ്. ചെറുതും വലുതുമായ സമരങ്ങൾ കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിച്ചതോടെയാണു പാർലമെന്റ് മാർച്ച് പ്രഖ്യാപിച്ചതെന്നു ബികെപി നേതാവ് സുഖ്‌വീർ യാദവ് പറഞ്ഞു. ഭാരതീയ കിസാൻ യൂണിയനും (ബികെയു) ഇവർക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്.

∙ ഒരുങ്ങിയിറങ്ങി കർഷകർ

ദീർഘനാൾ സമരം ചെയ്യാനുള്ള തയാറെടുപ്പോടെയാണു ഡൽഹിയിലേക്ക് എത്തിയതെന്നു കർഷകർ പറയുന്നു. ആറു മാസത്തേക്ക് ആവശ്യമായ റേഷൻ സാധനങ്ങളും ഡീസലും ഉൾപ്പെടെയുള്ളവ കരുതിയിട്ടുണ്ട്. 2020ൽ 13 മാസം നീണ്ടുനിന്ന സമരമായിരുന്നു ഡൽഹി അതിർത്തിയിൽ കർഷകർ നടത്തിയത്. ‘‘സൂചി മുതൽ ചുറ്റിക വരെ, കല്ല് പൊട്ടിക്കാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെയുണ്ട്. ആറു മാസത്തേക്കു വേണ്ട റേഷനുമായാണു ഗ്രാമത്തിൽനിന്നു വന്നത്. ഹരിയാനയിൽനിന്നു വരുന്നവർക്കുപോലും ആവശ്യമുള്ള ഡീസൽ ഞങ്ങളുടെ പക്കലുണ്ട്. കഴിഞ്ഞ തവണ 13 മാസം സമരം ചെയ്തിട്ടും ഞങ്ങൾ കുലുങ്ങിയില്ല. ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും സർക്കാർ വാക്ക് പാലിച്ചില്ല. ഇത്തവണ, എല്ലാ ആവശ്യങ്ങളും നിറവേറ്റിയശേഷമേ തിരിച്ചുപോകൂ’’– പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്നുള്ള കർഷകൻ ഹർഭജൻ സിങ് പറഞ്ഞു. ട്രാക്ടറുകളും ട്രോളികളും ഉപയോഗിച്ച് നടത്തുന്ന മാർച്ച് പരാജയപ്പെടുത്താൻ ഡീസലിന്റെ വിതരണം സർക്കാർ വിലക്കിയിട്ടുണ്ടെന്നു കർഷകർ ആരോപിച്ചു.

പാർലമെന്റ് മാർച്ചിനായി എത്തിയ കർഷകരെ നോയിഡ അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: പിടിഐ
പാർലമെന്റ് മാർച്ചിനായി എത്തിയ കർഷകരെ നോയിഡ അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ. ചിത്രം: പിടിഐ
English Summary:

Farmers protest 2.0: Massive Traffic Jams At Delhi Borders, What do they want?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com