ADVERTISEMENT

കൊല്ലം∙ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ പുരോഗതി കൃത്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്യുമെന്ന് പ്രശംസിച്ച് എൻ.കെ.പ്രേമചന്ദ്രൻ എംപി. പിന്നാലെ കേന്ദ്ര സർക്കാരിനു നേരെ വിമർശനവും എംപി ഉന്നയിച്ചു. കൊല്ലം കുണ്ടറ പള്ളിമുക്ക് റെയിൽവേ മേല്‍പ്പാലത്തിന്റെ നിർമാണോദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രശംസയും പിന്നീട് വിമർശനവും ഉണ്ടായത്.

Read More: ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും; പേരുകൾ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും

‘‘ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ നിർമാണ പുരോഗതി എല്ലാമാസവും പ്രധാനമന്ത്രി നരേന്ദ്ര മോദി കൃത്യമായി അവലോകനം ചെയ്യും. അത്തരം പദ്ധതികളിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കിൽ കേന്ദ്ര സർക്കാർ തന്നെ സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെട്ട് പരിഹരിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ പ്രശംസയുണ്ട്.’’– എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.

ഇതിനു പിന്നാലെ കേന്ദ്ര സർക്കാരിന് ധാർഷ്ട്യവും അഹങ്കാരവുമാണെന്നും എംപി കുറ്റപ്പെടുത്തി. മോദി സർക്കാർ മാറി മതേതര സർക്കാർ വരുമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. 

English Summary:

N.K.Premachandran MP Praises Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com