ജോലി ലഭിക്കാത്തതിന്റെ നിരാശ; 20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി
Mail This Article
×
ചെന്നൈ∙ ജോലി ലഭിക്കാത്തതിന്റെ നിരാശയിൽ 20 വയസ്സുകാരി ഹോട്ടലിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി ജീവനൊടുക്കി. വിശാഖപട്ടണം സ്വദേശിനി മഹിമയാണു മരിച്ചത്. ബിരുദധാരിയായ യുവതി ജോലി തേടി 2 മാസം മുൻപാണു ചെന്നൈയിലെത്തിയത്. ഷോളിംഗനല്ലൂരിലെ ആഡംബര ഹോട്ടലിലായിരുന്നു താമസം. വിവിധ സ്ഥാപനങ്ങളിൽ അഭിമുഖങ്ങൾക്കു പോയെങ്കിലും ജോലി ലഭിക്കാത്തതിൽ നിരാശയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തൊന്നും പോകാതെ മുറിയിൽ തന്നെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056).
English Summary:
20 year old girl committed suicide by jumping from the fifth floor of a hotel
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.