ADVERTISEMENT

ചെന്നൈ ∙ ആറു വർഷം മുൻപു താൻ നടത്തിയ വിധിപ്രസ്താവനയിൽ പിഴവുണ്ടായെന്നും അതു പുനഃപരിശോധിക്കപ്പെടണമെന്നും തുറന്നുപറഞ്ഞ് മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ്. പിഴവ് തിരിച്ചറിയുകയും അതു തിരുത്താൻ തയാറാകുകയും ചെയ്യുമ്പോഴാണ് യഥാർഥ മാറ്റം ഉണ്ടാകുകയെന്നും മദ്രാസ് ബാർ അസോസിയേഷൻ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

‘2018 ജൂൺ 4ന് ഹൈക്കോടതി ജഡ്ജിയായപ്പോൾ ജസ്റ്റിസ് എം.എം.സുന്ദരേഷിന്റെ ബെഞ്ചിലായിരുന്നു തുടക്കം. അദ്ദേഹം ഏറെ പ്രോൽസാഹിപ്പിക്കുകയും വിധിന്യായങ്ങൾ എഴുതാൻ അനുവദിക്കുകയും ചെയ്തു.

 2018 ജൂലൈയിൽ മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു വാദിച്ച പി.കല്യാണ ചക്രവർത്തി – ഹർഷ എസ്റ്റേറ്റ് സിവിൽ കേസിലെ എന്റെ വിലയിരുത്തലുകൾ ശരിയായിരുന്നില്ല. പുതിയ ജഡ്ജിയെന്ന നിലയിലുള്ള അമിത ആവേശമായിരുന്നു കാരണം. 

വിധിയിൽ ഞാൻ മുന്നോട്ടു വച്ച നിഗമനങ്ങളും തത്വങ്ങളും പുനഃപരിശോധിക്കണം. മുതിർന്ന അഭിഭാഷകൻ ആർ.പാർഥസാരഥി ഈ വിഷയത്തിൽ എഴുതിയ ലേഖനം വായിക്കുകയും അഭിഭാഷകനായ ശരത്ചന്ദ്രനുമായി ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് പിഴവു ബോധ്യമായത്’– ചെയ്തത് തെറ്റാണെന്നു ബോധ്യമായാൽ അതു തിരുത്താൻ ശ്രമിക്കേണ്ടതു പ്രധാനമാണെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറ‍ഞ്ഞു.

English Summary:

Madras High Court Judge Calls for Rethink of Past Verdict, Cites Judicial Growth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com