ADVERTISEMENT

പട്ന ∙ ഇന്ത്യയുടെ വിദ്യാഭ്യാസ പൈതൃകത്തിന്‍റെ പ്രതീകമാണ് നളന്ദയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദ സര്‍വകലാശാലയുടെ പുതിയ ക്യാംപസ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക കൈമാറ്റത്തിന്‍റെ പ്രതീകമാണ് നളന്ദ. അത് വെറുമൊരു പേരല്ല, സ്വത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

‘‘മൂന്നാം തവണയും അധികാരമേറ്റു 10 ദിവസത്തിനുള്ളില്‍ നളന്ദ സന്ദ‌ർശിക്കാൻ കഴിഞ്ഞുവെന്നതു സന്തോഷകരം. അഗ്നിക്ക് പുസ്തകങ്ങളെ ഇല്ലാതാക്കാൻ കഴിയും എന്നാല്‍, അറിവിനെ ഇല്ലാതാക്കാൻ കഴിയില്ല. നളന്ദ സര്‍വകലാശാല അറിവിന്‍റെ ഹബ്ബാണ്. ഇന്ത്യയിലെ സര്‍വകലാശാലകള്‍ ആഗോളതലത്തില്‍ റാങ്കിങ്ങുകളില്‍ ഏറെ മുന്നിലാണ്. നളന്ദയുടെ പുനര്‍നിര്‍മാണം ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിനു തുടക്കമിടും’’– പ്രധാനമന്ത്രി പറഞ്ഞു. 

നളന്ദയുടെ പുനരുജ്ജീവനം ഇന്ത്യയുടെ കഴിവുകളുടെ ആമുഖമാകും. നളന്ദ മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ രാജ്യങ്ങള്‍ക്ക് ഭൂതകാലത്തെ പുനരുജ്ജീവിപ്പിക്കാനും നല്ല ഭാവിക്ക് അടിത്തറയിടാനും പ്രേരകമാകും. ഇന്ത്യയുടെ ചരിത്രത്തിന്‍റെ വീണ്ടെടുപ്പ് മാത്രമല്ല പല ഏഷ്യൻ രാജ്യങ്ങളുടെ പൈതൃകവുമായും നളന്ദ ബന്ധപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു.

English Summary:

Prime Minister Narendra Modi said that Nalanda is a symbol of India's educational heritage

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com