ADVERTISEMENT

ആലപ്പുഴ ∙ പുന്നമടയിൽ ഹൗസ്ബോട്ടിൽനിന്നു കായലിൽ വീണ യുവാവ് മരിച്ചു. കോട്ടയം കാഞ്ഞിരത്താനം ഓമല്ലൂർ മാച്ചേരി പാറയിൽ രാജീവ് രാഘവൻ (40) ആണു മരിച്ചത്. സുഹൃത്തുക്കൾ ഉൾപ്പെട്ട 12 അംഗ സംഘത്തോടൊപ്പം എത്തിയതാണ്. ശനിയാഴ്ച വൈകിട്ടാണു ഹൗസ്ബോട്ട് യാത്ര ആരംഭിച്ചത്.

രാത്രി ബോട്ടിൽ ഉറങ്ങാൻ കിടന്ന രാജീവിനെ രാവിലെ കാണാതാകുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ ഞായറാഴ്ച ഉച്ചയോടെ കായലിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. മറ്റൊരു ബോട്ടിന്റെ അടിയിൽ കുടുങ്ങിയ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഭാര്യ: രഞ്ജിനി. മക്കൾ: നിരഞ്ജന, നിവേദ്യ.
 

English Summary:

The young man missing from houseboat was found dead in the lake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT