പഴനിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ കാറിടിച്ചു; മലയാളികളായ പിതാവിനും മകനും ദാരുണാന്ത്യം

Mail This Article
×
ചെന്നൈ ∙ പഴനിക്ക് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് മലപ്പുറം സ്വദേശികളായ പിതാവിനും മകനും ദാരുണാന്ത്യം. തിരൂർ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണു മരിച്ചത്. ഭാര്യ, 2 വയസ്സുകാരി മകൾ എന്നിവരെ ഗുരുതര പരുക്കുകളോടെ ഉദുമലൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പഴനി-ഉദുമല റോഡിൽ വയലൂരിന് സമീപം ബൈപാസ് റോഡിൽ കാർ റോഡരികിൽ പാർക്കു ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. സദക്കത്തുള്ളയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
English Summary:
Tamil Nadu Accident: Father and Son Killed in Horrific Palani Car Crash
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.