വിലങ്ങാട് പ്രകൃതിദുരന്തം: റവന്യു റിക്കവറി നടപടികള്‍ക്കു മൊറട്ടോറിയം

Mail This Article
×
തിരുവനന്തപുരം ∙ കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ റവന്യു റിക്കവറി നടപടികള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിച്ച് സര്‍ക്കാര്‍. വായ്പകളിലും വിവിധ സര്‍ക്കാര്‍ കുടിശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും ഒരു വര്‍ഷത്തേക്കാണ് ഇളവ്. 1968ലെ കേരള റവന്യൂ റിക്കവറി ആക്ട് സെക്‌ഷന്‍ 83ബി പ്രകാരമാണ് ഇളവ്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ വില്ലേജുകളിലാണു ബാധകമാവുക.
English Summary:
Vilangad Disaster Relief: A one-year moratorium on revenue recovery has been implemented in Vilangad, Kozhikode, to help those affected by the recent natural disaster recover.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.