കുളുവിൽ മണ്ണിടിച്ചിൽ, വാഹനങ്ങളുടെ മുകളിലേക്ക് മരം വീണു: 6 മരണം, ഒട്ടേറെ പേർക്ക് പരുക്ക്

Mail This Article
×
ഷിംല ∙ ഹിമാചൽപ്രദേശിൽ കുളുവിലെ മണികരനിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആറു പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീഴുകയും ആളുകൾ അതിനിടയിൽ പെടുകയുമായിരുന്നു.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച വൈകിട്ടാണ് അപകടം. ഈ മാസം ആദ്യം ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയും സാധാരണ ജീവിതത്തെ ദുസഹമാക്കിയിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘവും കുടുങ്ങിയിരുന്നു.
English Summary:
Himachal Pradesh: 6 killed, 5 injured in landslide in Kullu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.