മടങ്ങിവരവിൽ വിടരുമോ ‘രാജീവം’; ട്രംപ് പോലും വിറച്ച നിഴൽ ഭരണകൂടം – വായന പോയവാരം

Mail This Article
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.
തുടക്കം ബിപിഎലിൽ, ഇനി ബിജെപിയുടെ അമരത്ത്; ആ മടങ്ങിവരവിൽ ‘രാജീവം’ വിടരുമോ?

ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് അടുത്ത 5 വർഷവും താൻ ഉണ്ടാകുമെന്നായിരുന്നു, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായപ്പോൾ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നത്.
ട്രംപ് പോലും വിറച്ച നിഴൽ ഭരണകൂടം; റോം മുതൽ തിരുവിതാകൂർ വരെ ‘കണക്‌ഷൻ’; എന്താണ് ഡീപ് സ്റ്റേറ്റ്?

പല രാജ്യങ്ങളിലും ഭരണം നിയന്ത്രിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമല്ല മറിച്ചൊരു മൂന്നാം ശക്തിയാണെന്നത് പരസ്യമായ രഹസ്യമാണ്. അത് പാക്കിസ്ഥാനാണെങ്കിലും അമേരിക്കയാണെങ്കിലും അങ്ങനെത്തന്നെ. അത്തരത്തിൽ ഉറപ്പിച്ചു ഒരു ഭരണഘടനാതീത ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാനും കാരണമുണ്ട്.
അമ്മയ്ക്ക് മകന്റെ സമ്മാനം; 23 ലക്ഷത്തിന്റെ 'വളരുന്ന വീട്'

ഓച്ചിറ ചൂനാടാണ് 1100 സ്ക്വയര്‍ഫീറ്റിൽ, സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 23 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കിയ ഈ വീട്. വെള്ള നിറത്തിന്റെ തെളിമയിൽ ഫ്ലാറ്റ് ബോക്സ് ആകൃതിയിലാണ് എലിവേഷൻ.
ശ്രദ്ധിക്കപ്പെടുന്ന സാന്നിധ്യവും അസാന്നിധ്യവും; വിവര്‍ത്തകരുടെ വരവും പോക്കും

മലയാളഭാഷയുടെ തുടക്കകാലത്തുണ്ടായ കൃതികളെല്ലാം വിവര്‍ത്തനങ്ങളാണ് - വാല്മീകി രാമായണം യുദ്ധകാണ്ഡത്തിന്‍റെ സ്വതന്ത്രവിവര്‍ത്തനമാണ് 'രാമചരിതം'. 'രാമകഥാപ്പാട്ടും' 'നിരണം കൃതികളു'മെല്ലാം ക്ലാസിക് കൃതികളെ അധികരിച്ചുണ്ടായ കൃതികളാണ്.
വിദ്യാവനത്തിലെ സ്വയംപഠനം തുണച്ചു; ഗേറ്റ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടി മാനവ്

കാടുകളിലേക്കുള്ള യാത്രകളും അങ്ങനെ പരിചയപ്പെട്ട ആളുകളും അവരിൽനിന്നു ലഭിച്ച വിവരങ്ങളും വലിയ മുതൽക്കൂട്ടായി. മാസ്റ്റേഴ്സ് പഠനത്തിന്റെ തിരക്കിനിടെ വളരെ കുറച്ചുസമയം മാത്രമാണ് ഗേറ്റിന്റെ ഒരുക്കത്തിനായി ലഭിച്ചത്.
പൊതുമധ്യത്തിൽ വാശിയിൽ കരയുന്ന കുട്ടികൾ; പോംവഴി ഇത്ര ഈസിയായിരുന്നോ?

കളിപ്പാട്ടങ്ങൾക്ക് വേണ്ടി, ചിലപ്പോൾ ചോക്ലേറ്റ് പോലുള്ള വസ്തുക്കൾക്ക് വേണ്ടി, മറ്റ് ചിലപ്പോൾ വീട്ടിൽ പോകണം എന്ന വാശിപ്പുറത്തായിരിക്കും ഈ കരച്ചിൽ. ഇത്തരം അവസ്ഥയിൽ സമാധാനപരമായി പെരുമാറുക എന്നതാണ് പ്രധാനം.
കഴുത്തിനും തോളിനും ഉണ്ടാകുന്ന വേദന ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമോ?

ചില കേസുകളിൽ തോളുകളിലും കഴുത്തിന്റെ ഭാഗത്തും വേദന വരും. ലങ് കാൻസർ ട്യൂമർ, അടുത്തുള്ള നാഡിയിൽ പ്രഷർ ചെലുത്തുന്നതു മൂലമാണ് വേദന വരുന്നത്.
ഗുണ്ട മുതൽ താരരാജാവും, രാജകുടുംബാംഗവും വരെ; വനേസ ട്രംപിന്റെ പ്രണയ ജീവിതം

ലോകമെങ്ങുമുള്ള സുന്ദരികളുടെ ഹൃദയം കവർന്ന ടൈറ്റാനിക് ഹീറോ ലിയനാർഡോ ഡീ കാപ്രിയോ മുതൽ മൻഹാറ്റന്റെ തെരുവുകളെ വിറപ്പിച്ച ഗുണ്ട വരെയുണ്ട് വനേസയുടെ കാമുകൻമാരുടെ പട്ടികയിൽ
അതിതാപനിലയുടെ നഗരദ്വീപ്! ഹൈദരാബാദ് ‘അർബൻ ഹീറ്റ് ഐലൻഡ്’: എന്താണത്?

ദക്ഷിണേന്ത്യയുടെ പ്രധാന നഗരങ്ങളിലൊന്നായ ഹൈദരാബാദ്, അർബൻ ഹീറ്റ് ഐലൻഡ് എന്ന പ്രത്യേക കാലാവസ്ഥാസ്ഥിതിവിശേഷമുള്ള സ്ഥലങ്ങളുടെ ഗണത്തിലാകുകയാണെന്ന് റിപ്പോർട്ട്.
ശംഖുവിളിച്ചാൽ കുതിച്ചെത്തുന്ന പശുക്കൾ; 130 ഗിർ പശുക്കളും, 9000 രൂപ വിലയുള്ള നെയ്യും

‘‘സങ്കരയിനം പശുക്കളും ഹൈബ്രിഡ് വിത്തുകളും മാത്രം മതിയോ ഈ ലോകത്ത്? ഉൽപാദനം കുറവാണ് എന്നതിനാൽ നിഷ്കരുണം തള്ളിക്കളയേണ്ടവയാണോ നാടൻപശുക്കളും പാരമ്പര്യവിത്തുകളുമൊക്കെ? ’’
പോയവാരത്തിലെ മികച്ച വിഡിയോ
പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്