റാം ചന്ദ്ര പൗഡേൽ നേപ്പാൾ പ്രസിഡന്റ്

Mail This Article
കഠ്മണ്ഡു ∙ നേപ്പാൾ പ്രസിഡന്റായി നേപ്പാളി കോൺഗ്രസിന്റെ റാം ചന്ദ്ര പൗഡേൽ (78) തിരഞ്ഞെടുക്കപ്പെട്ടു. സിപിഎൻ (മാവോയിസ്റ്റ് സെന്റർ) ഉൾപ്പെടെ എട്ടംഗ സഖ്യത്തിന്റെ പൊതു സ്ഥാനാർഥിയായിരുന്ന ഇദ്ദേഹത്തിന് 33,802 വോട്ട് ലഭിച്ചു. മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ സിപിഎൻ–യുഎംഎൽ സ്ഥാനാർഥി സുഭാഷ് ചന്ദ്ര നെംബാങ്ങിനെയാണു പരാജയപ്പെടുത്തിയത്. ഇദ്ദേഹത്തിന് 15,518 വോട്ടാണു ലഭിച്ചത്. ഇരുവരും മുൻ സ്പീക്കർമാരാണ്.
2008 ൽ രാജഭരണം അവസാനിപ്പിച്ച് റിപ്പബ്ലിക് ആയതിനു ശേഷം നേപ്പാളിലെ മൂന്നാമത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പാണിത്. നിലവിലുള്ള പ്രസിഡന്റ് ബിദ്യദേവി ഭണ്ഡാരിയുടെ കാലാവധി വരുന്ന ഞായറാഴ്ച അവസാനിക്കും.
English Summary: Ram Chandra Poudel sworn in as nepal's new President