ഈസി എഗ്ഗ് ചില്ലി രുചിയുമായി ലക്ഷ്മി നായർ

Mail This Article
ചപ്പാത്തിക്കും റൈസിനുമൊപ്പം കഴിക്കാൻ രുചികരമായ എഗ്ഗ് ചില്ലി രുചി പരിചയപ്പെടുത്തുകയാണ് ലക്ഷ്മി നായർ.
ആവശ്യമായ ചേരുവകൾ
- സവാള (വലുത്) - 3 എണ്ണം
- വെളുത്തുള്ളി - 1 1/2 ടേബിൾസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- കാപ്സിക്കം - 1 എണ്ണം
- മുട്ട - 4 - 5 എണ്ണം
- എണ്ണ - ആവശ്യത്തിന്
- ടുമാറ്റോ സോസ് - 2 ടേബിൾസ്പൂൺ
- ചില്ലി സോസ് - 1 ടേബിൾസ്പൂൺ
- സോയ സോസ് - 1 ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 1 ടേബിൾസ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- സ്പ്രിങ്ങ് ഒനിയൻ - 1 എണ്ണം
- പഞ്ചസാര - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
∙ ഒരു ബൗളിലേക്ക് മുട്ടകൾ പൊട്ടിച്ച് ഒഴിച്ച ശേഷം ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് നന്നായി അടിച്ച് എടുക്കുക . അതിനുശേഷം ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അടിച്ച് വച്ചിട്ടുള്ള മുട്ട ഒഴിച്ച് കൊടുത്ത് വെന്തു തുടങ്ങുമ്പോൾ നന്നായി തവ കൊണ്ട് ചിക്കി എടുക്കാം. ഇത് ഒരു പ്ളേറ്റിലേക്ക് മാറ്റാം.
∙ ശേഷം പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച ശേഷം അരിഞ്ഞുവച്ചിട്ടുള്ള വെളുത്തുള്ളി , പച്ചമുളക് എന്നിവ ഇട്ട് ഒന്നു വാടി വരും വരെ ഇളക്കികൊടുക്കുക. ഇതിലേക്ക് സവാള ചേർത്ത് വഴറ്റി കൊടുക്കുക . സവാള വഴന്നു വന്ന ശേഷം അതിലേക്ക് കാപ്സിക്കം, തയാറാക്കി വച്ചിരിക്കുന്ന മുട്ട എന്നിവ ചേര്‍ത്ത് നന്നായി അധികം നിറം മാറാതെ വഴറ്റികൊടുക്കുക. ടുമാറ്റോ സോസ്, ചില്ലി സോസ് ,സോയ സോസ് ചേര്‍ത്ത് ഇളക്കിക്കൊടുക്കുക . ഇവ നന്നായി യോജിച്ചു വരുമ്പോള്‍ അതിലേക്ക് കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക. അതിലേക്ക് അൽപം സ്പ്രിങ്ങ് ഒനിയൻ , 1/4 റ്റീസ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം പ്ലേറ്റിലേക്ക് മാറ്റാം.