കാരറ്റ് പച്ചയ്ക്ക് കറുമുറെ കടിച്ചു തിന്നാൻ വരട്ടെ !

Mail This Article
നിറംകൊണ്ട് ഏറെ ആകർഷകമായ കിഴങ്ങുവർഗത്തിലെ റാണിയാണ് കാരറ്റ്. ശരീരത്തിന്റെ പൊതുവെയുള്ള ആരോഗ്യത്തിനും ഏറെ ഉത്തമം.
∙ കാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. ത്വക്കിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും കണ്ണിനും തലമുടിക്കും നല്ലതാണ്.
∙ ത്വക്കിന്റെ വരൾച്ച മാറ്റുന്നതിനു കാരറ്റ് ഗുണം ചെയ്യും.
∙ വാങ്ങുമ്പോൾ ഓറഞ്ച് നിറമുള്ളതും മൃദുവായ തൊലിയുള്ളതും മുറിവ് പറ്റാത്തതുമായവ തിരഞ്ഞെടുക്കുക.
∙ സാധാരണ വലുപ്പമുള്ളതാണ് നല്ലത്. പച്ചകാരറ്റ് അധികമായി കഴിക്കുന്നത് ഒഴിവാക്കുക.
∙ ബീറ്റാ കരോട്ടിൻ അധികമായാൽ ത്വക്കിനു മഞ്ഞനിറം ഉണ്ടാകാൻ സാധ്യതയുണ്ട്.
Content Summary : Side effects of eating too many carrots