ADVERTISEMENT

പാട്ട് കഴിഞ്ഞാൽ ഗായിക റിമി ടോമിയുടെ ഏറ്റവും ഇഷ്ടമുള്ള കാര്യം യാത്രയാണ്. ഇടയ്ക്കിടയ്ക്ക് വിവിധ രാജ്യങ്ങളിലേക്ക് റിമി യാത്ര പോകാറുണ്ട്. യാത്രാവിശേഷങ്ങൾ തന്റെ ഇൻസ്റ്റഗ്രാമിലും യുട്യൂബിലും റിമി പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ അസർബൈജാൻ യാത്രാവിശേഷങ്ങൾ ആണ് താരം പങ്കുവച്ചത്. അസർബൈജാൻ ബാകുവിലെ ഓൾഡ് സിറ്റിയിൽ നിന്ന് കട്ടൻ ചായയും കുനാഫയും കഴിച്ചതിന്റെ വിശേഷങ്ങളാണ് താരം പങ്കുവച്ചത്

'അസർബൈജാനിലെ ബാകു എന്ന് പറയുന്ന സ്ഥലത്ത് ഓൾഡ് സിറ്റിയിൽ ആണ് ഞാൻ ഇരിക്കുന്നത്. അസർബൈജാൻ ബാകു സ്പെഷ്യൽ ടീ ആണിത്. നമ്മുടെ കട്ടൻ ചായ തന്നെ' എന്ന് പറഞ്ഞാണ് ബാകുവിൽ നിന്നുള്ള വിഡിയോ തുടങ്ങുന്നത്. ചായയിൽ ഷുഗർ വേണമെങ്കിൽ ഉപയോഗിക്കാനായി നൽകിയിട്ടുള്ള ഷുഗർ ക്യൂബും ജാഗിരി കാൻഡി പീസും റിമി പരിചയപ്പെടുത്തുന്നു. ഇതിൽ ഏത് ചായയിലേക്ക് ഇടണമെന്ന് ഇത്തിരി നേരം ആലോചിച്ചതിനു ശേഷം സ്ലൈസ് ചെയ്ത് വച്ചിരുന്ന ഒരു നാരങ്ങയുടെ കഷണം എടുത്ത് ചായയിലിട്ട് റിമി ചായ കുടി തുടർന്നു. ഷുഗർ ക്യൂബ് ചായയിൽ ഇടാതെ ജാഗിരി കൊണ്ടുള്ള കാൻഡി കടിച്ച് ചായ ആസ്വദിച്ച് കുടിക്കുന്നത് കാണാം.

ചായയ്ക്കൊപ്പം അസർബൈജാനിലെ സ്പെഷ്യൽ കുനാഫയും കഴിക്കുന്നുണ്ട്. ചീസ് ഒക്കെ വെച്ച് കിട്ടിയ കുനാഫ സൂപ്പർ ആണെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഏതായാലും ബാകു ഓൾഡ് സിറ്റിയിൽ ഇരുന്ന കട്ടൻ ചായയും കുനാഫയും ആസ്വദിച്ചാണ് റിമി കഴിക്കുന്നത്. 'അതു സുലൈമാനി അല്ലേ', 'ആകെ കൺഫ്യൂഷൻ ആയല്ലോ ഇതിലിപ്പോ ഏത് എടുത്ത് കട്ടനിൽ ഇടും!  'ചായയിൽ ഷുഗർ ഇടരുത് കുനാഫ കഴിച്ച് ചായ', ' പണ്ടത്തെ ശർക്കര കടിച്ചു കൂട്ടിയുള്ള കട്ടനടി..' എന്നിങ്ങനെ പോകുന്നു രസകരമായ കമന്റുകൾ.

English Summary:

Black Tea and Kanafeh with Rimi Tomy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com