ഓട്സ് ഓംലറ്റ് ഒരെണ്ണം കഴിച്ചാൽ മതി വിശപ്പ് മാറും
Mail This Article
×
ഏറ്റവും എളുപ്പത്തിൽ തയാറാക്കാവുന്ന കറി ഏതെന്നു ചോദിച്ചാൽ ഒാംലറ്റ് എന്നാവും ഉത്തരം. ചിലർ പാചകം പഠിക്കുന്നതു തന്നെ ഓംലറ്റ് തയാറാക്കിയാണ്. ഇതാ വ്യത്യസ്തമായൊരു ഓംലറ്റ് രുചി പരിചയപ്പെടാം.
ചേരുവകൾ
- ഓട്സ് – 1/4 കപ്പ് (പൊടിച്ചത്)
- വെള്ളം – 4 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മുട്ട - 2 എണ്ണം
- കാരറ്റ് – 1 എണ്ണം ചീകി എടുത്തത്
- സവാള – 1/2 ( ചെറുതായി അരിഞ്ഞത് )
- തക്കാളി – 1/2 ( ചെറുതായി അരിഞ്ഞത്)
- പച്ചമുളക് – 2 ( വട്ടത്തിൽ അരിഞ്ഞത് )
- കറിവേപ്പില
- ഇഞ്ചി – ചെറിയ കഷ്ണം അരിഞ്ഞത്
- കുരുമുളക് ചതച്ചത് – 1/2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
- ചില്ലി ഫ്ളെക്സ് – 1/2 ടീസ്പൂൺ
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഓട്സ് പൊടിച്ചതിലേക്ക് 4 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കലക്കി എടുക്കുക. അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. പാനിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മിക്സ് ചെയ്തു വെച്ച മുട്ടകൂട്ട് ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഒരു വശം വെന്തു കഴിഞ്ഞാൽ മറു വശം വേവിക്കാം. അൽപസമയം കഴിഞ്ഞ് ചൂടോടെ കഴിക്കാം. സ്വാദിഷ്ടമായ ഓട്സ് ഓംലറ്റ് റെഡി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.