ADVERTISEMENT

ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് അവൽ. അരിയെക്കാൾ  ആരോഗ്യഗുണങ്ങൾ കൂടുതൽ  അവലിനാണ്. എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങള്‍ അവലില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അവല്‍ പ്രായമായവരും കുട്ടികളും കഴിക്കുന്നത് എല്ലിനും പല്ലിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദീര്‍ഘനേരം വിശപ്പില്ലാതാക്കും. ഇത് തടി കുറയാന്‍ സഹായിക്കും. അവല്‍  കൊണ്ട് രുചികരമായ ധാരാളം വിഭവങ്ങൾ തയാറാക്കാൻ കഴിയും. രുചി ഏറെയുള്ള സോഫ്റ്റ് അവൽ പുട്ട് 

ചേരുവകൾ

  • അവൽ - 2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്
  • തേങ്ങ ചിരകിയത് - ഒരു കപ്പ്

തയാറാക്കുന്ന വിധം

  • അവൽ ചെറിയ തീയിൽ എണ്ണ ചേർക്കാതെ 5 മിനിറ്റ് വറുത്തെടുക്കുക.ചൂടാറുമ്പോൾ മിക്സിയിൽ ഇട്ട് പുട്ടുപൊടിയുടെ പരുവത്തിൽ പൊടിച്ചെടുക്കണം.
  • ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്തിളക്കി വെള്ളം അല്പാല്പമായി ഒഴിച്ചുകൊടുത്തു പൊടി നനച്ച് എടുക്കാം.
  • ഒരു പുട്ട് കുറ്റിയിൽ തേങ്ങയും പൊടി നനച്ചതും നിറച്ച് ആവിയിൽ വേവിച്ചെടുക്കുക.
  • രുചികരമായ അവൽ പുട്ട് തയാർ.

English Summary : Aval Puttu,  Flattened Rice Puttu. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com