വറുത്ത ചിക്കൻ ചേർത്ത് നല്ല രുചിയിൽ ഢാബ ചിക്കൻ കറി
Mail This Article
നല്ല രുചിയുള്ള ഢാബ ചിക്കൻ കറി, ചോറിനും ചപ്പാത്തിക്കും കൂട്ടാം.
ചേരുവകൾ
- ചിക്കൻ - 1/2 കിലോഗ്രാം
- സവാള - 2 ഇടത്തരം
- വെളുത്തുള്ളിഇഞ്ചി അരച്ചത് - 2 ടീസ്പൂൺ
- ഓയിൽ -4-5 ടേബിൾസ്പൂൺ
- കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി -1 ടേബിൾസ്പൂൺ
- ജീരകപ്പൊടി -1 ടീസ്പൂൺ
- തക്കാളി - 1 ഇടത്തരം അരച്ചെടുത്തത്
- പച്ചമുളക് - 2 എണ്ണം
- ഗരംമസാലപ്പൊടി - 1/4 ടീസ്പൂൺ
- ചൂടുള്ള വെള്ളം - 1 കപ്പ്
- മല്ലിയില - ചെറിയ കൈപിടി
- ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
ആദ്യംതന്നെ ചിക്കൻകുറച്ച് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇഞ്ചി – വെളുത്തുള്ളി അരച്ചതും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം.
അരമണിക്കൂർ കഴിഞ്ഞാൽ ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ചതിന് ശേഷം ചിക്കൻ ഒന്ന് വറുത്തെടുക്കാം. ഇനി വേറൊരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ അരിഞ്ഞു വച്ച സവാള ചേർത്ത് വഴറ്റിയെടുക്കാം.
ഇതിൽ ഇഞ്ചിവെളുത്തുള്ളി അരച്ചതും ചേർത്ത് കൊടുക്കാം. ഇതിലേക്ക് മസാല പൊടികളെല്ലാം ചേർത്ത് കൊടുക്കാം.
അരച്ചുവച്ച തക്കാളിയും ചേർക്കാം. ശേഷം പച്ചമുളകും ചേർക്കാം. ഇതിലേക്ക് വറുത്തുവച്ച ചിക്കൻ ചേർത്ത് ഇളക്കിയെടുക്കാം. ഗരം മസാലപൊടിയും ചേർക്കാം.
ഇതിലേക്ക് ചൂടുള്ള വെള്ളം ചേർക്കാം. നന്നായി ഇളക്കിയതിന് ശേഷം മല്ലിയില അരിഞ്ഞത് ചേർത്ത് വാങ്ങാം.
English Summary : Dhaba Style Chicken Curry.