പനീർ കൊണ്ട് ഇങ്ങനെയൊരു ഐറ്റം കഴിച്ചിട്ടുണ്ടോ?
Mail This Article
വെജിറ്റബിൾ പ്രേമികളുടെ ഇഷ്ടവിഭവമാണ് പനീർ. ചപ്പാത്തിയ്ക്കുമൊക്കെ സൂപ്പർ കോമ്പിനേഷനാണ്. പനീർ ടിക്ക ബർഗർ തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
പനീർ :200ഗ്രാം
ബർഗർ ബൻ
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് :1ടീസ്പൂൺ
മുളക് പൊടി :2ടീസ്പൂൺ
മഞ്ഞൾ പൊടി :1ടീസ്പൂൺ
മല്ലി പൊടി :1ടീസ്പൂൺ
ക സൂരി മേത്തി
ഉപ്പ്
ഗരം മസാല :1ടീസ്പൂൺ
തൈര് :3ടേബിൾ സ്പൂൺ
കടലമാവ് :2ടേബിൾ സ്പൂൺ
ഫില്ലിംഗ് നു വേണ്ടി
ചീസ് സ്ലൈസ്
സവാള
കാപ്സികം
തക്കാളി
വെണ്ണ വെളുത്തുള്ളി ഇട്ട് മിക്സ് ചെയ്തത്
തയാറാക്കുന്നവിധം
പനീർ എല്ലാ ചേരുവളും ചേർത്ത് യോജിപ്പിച്ച തിന് ശേഷം ഒരു ചീന ചട്ടിയിൽ ഇട്ടു വഴറ്റുക.
ഒരു ബർഗർ ബൻ എടുത്ത് അതിൽ ചീസ് സ്ലൈസ് വച്ച് അതിന്റെ മുകളിൽ പനീർ ടിക്ക യും സവാള, കാപ്സിക്കം, തക്കാളി സ്ലൈസ് വച്ച് അതിന്റെ മുകളിൽ ബൺ വച്ച് ബട്ടർ പുരട്ടി ദോശ തട്ടിൽ ചൂടാക്കി എടുക്കുക. പനീർ ടിക്ക ബർഗർ ബൻ തയാർ.