കിണ്ണത്തപ്പം ഇഷ്ടമാണോ? ഇനി ചോറ് കൊണ്ട് തയാറാക്കാം
![kinnathappam kinnathappam](https://img-mm.manoramaonline.com/content/dam/mm/mo/pachakam/readers-recipe/images/2025/1/16/kinnathappam.jpg?w=1120&h=583)
Mail This Article
കിണ്ണത്തപ്പം ഇഷ്ടമാണോ? മലബാർ സ്പെഷ്യൽ കിണ്ണത്തപ്പം തയാറാക്കിയാലോ? ഇനി ഇങ്ങനെ ഉണ്ടാക്കാം.
ചേരുവകൾ
ചോറ്- 2 കപ്പ്
അരിപൊടി-2 ടേബിൾസ്പൂൺ
ഏലക്കായപൊടി- ആവശ്യത്തിന്
തേങ്ങാപാൽ- 2 കപ്പ്
ശർക്കര- 400
ഉപ്പ്-ഒരു നുള്ള്
നെയ്യ്- 4 ടേബിൾസ്പൂൺ
കശുവണ്ടി- ആവശ്യത്തിന്
തയാറാക്കുന്നവിധം
ഒരുമിക്സി ജാറിലേക്കു ചോറ് ,അരിപ്പൊടി ,ഏലക്കാപ്പൊടി ,ഉപ്പ് ,തേങ്ങാപാൽ എന്നിവചേർത്ത് നന്നായി അരച്ചെടുക്കുക.അരച്ചെടുത്ത കിണ്ണത്തപ്പത്തിന്റെ കൂട്ട് ഒരുപാനിലേക്കു ഒഴിക്കുക ശേഷം അരച്ചെടുത്ത മാവിലേക്കു ശർക്കര പാനികൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം ആവശ്യത്തിനുള്ള കശുവണ്ടി നെയ്യിൽ വറുത്തെടുത്തു വയ്ക്കുക, ഇനി കിണ്ണത്തപ്പം ഉണ്ടാക്കാൻ നേരത്തെ എടുത്തു വച്ച കൂട്ട് അടുപ്പിൽ വയ്ക്കാം. ഒപ്പം നന്നായി ഇളക്കികൊടുക്കുകയും വേണം. കൂട്ട് കുറുകി വരുമ്പോൾ നെയ്‌ച്ചേർത്തു കൊടുക്കണം. (4 തവണ ആയിട്ടാണ് നെയ് ചേർക്കുന്നത്)നന്നായികുറുകി പാകമായി വന്നാൽ വറുത്തെടുത്ത കശുവണ്ടി കൂടി ചേർത്ത് യോജിപ്പിക്കുക. നെയ്യ് പുരട്ടിയ ഒരുപാത്രത്തിലേക്ക് കിണ്ണത്തപ്പം സെറ്റ് ചെയ്യാൻ ഒഴിച്ച് കൊടുക്കാം .തണുത്തു വരുമ്പോൾ ഇഷ്ട്ടമുള്ള ഷേപ്പിൽമുറിച്ചെടുക്കാം. നല്ല ടേസ്റ്റി കിണ്ണത്തപ്പംഇതുപോലെ തയാറാക്കി നോക്കൂ.