ബിസിനസ് കുറവാണോ? പരീക്ഷിക്കാം ഡിജിറ്റൽ മാർക്കറ്റിങ്, സഹായിക്കാനുണ്ട് ഇവോക്ക്
Mail This Article
എറണാകുളം പനമ്പിള്ളി നഗറിലെ ഒരു ഐസ്ക്രീം പാർലർ. കൊതിയൂറും രുചികളുമായി ഏതു ഐറ്റവും ഇവിടെ റെഡി- നല്ലൊരു തുക മുടക്കിയിട്ടാണ് തുടക്കം. കോവിഡ് കാലം വന്നതോടെ ബിസിനസ് പൂട്ടി പോകേണ്ട അവസ്ഥയായി. ഒരു ദിവസം 500 രൂപയുടെ വിറ്റുവരവു പോലുമില്ല. ഇതിനിടെ യാദൃശ്ചികമായാണ് പഴയൊരു സുഹൃത്ത് ഐസ്ക്രീം കഴിക്കാൻ എത്തുന്നത്. അയാളോട് വിവരങ്ങൾ പറഞ്ഞു. കിട്ടിയ വിൽപനയ്ക്ക് ഷോപ്പ് വിൽക്കണം. സുഹൃത്ത് അയാളുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. സഹായിക്കാമെന്നേറ്റു തിരിച്ചു പോയി.
വീട്ടിലെത്തിയ പാടെ ഡിജിറ്റൽ മാർക്കറ്റിങിൽ ശ്രദ്ധേയരായ ഇവോക്കിന്റെ മാനേജിങ് ഡയറക്ടർ എൽദോ ജോയിയെ വിളിച്ച് ഐസ്ക്രീം ഷോപ്പിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചു. സാധാരണ ഡിജിറ്റൽ മാർക്കറ്റിങ് കമ്പനികളുടേതിൽ നിന്നും വ്യത്യസ്തമായി പ്രൊമോഷൻ നടത്തി പല ബിസിനസുകാരെയും ലാഭത്തിലേക്ക് കരകയറ്റിയിട്ടുണ്ട് ഇവോക്ക്.
പ്രശ്നത്തിന് കൃത്യമായ പരിഹാരം
ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെയുള്ള കമ്പനികളുടെ ബ്രാന്റ് പ്രൊമോഷൻ നടത്തി ഈ രംഗത്ത് ഒരു സൽപേരും ഉണ്ടാക്കിയിട്ടുള്ളതു കൊണ്ട് കൂടിയാണ് ഇവോക്കിനെ സമീപിച്ചത്. സംരംഭം ചെറുതോ വലുതോ എന്നതല്ല അവരുടെ ഇപ്പോഴത്തെ പ്രശ്നം എന്താണോ അത് പരിഹരിക്കുക... അങ്ങനെ ഐസ്ക്രീം ഷോപ്പിന്റെ കാര്യം ഇവോക്ക് ഏറ്റെടുത്തു. ഒരാഴ്ചക്കുള്ളിൽ തന്നെ എൽദോയുടെ ഡിജിറ്റൽ തന്ത്രം ഫലം കണ്ടു തുടങ്ങി. 500 രൂപ വിറ്റുവരവിൽ നിന്ന് പ്രതിദിനം 10000 - 15000 രൂപയുടെ വിറ്റുവരവിലേക്ക് ഷോപ്പിന്റെ അവസ്ഥ മാറി.
തൃശൂരിലെ കുട്ടികളുടെ എക്സ്ക്ലൂസിവ് ബ്രാന്റ് വസ്ത്രം വിപണിയിലിറക്കുന്ന ഫാഷൻ സംരംഭകർക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഓൺലൈൻ വിപണിയുടെ അനന്ത സാധ്യതകൾ മുന്നിൽ കണ്ട് സ്വന്തമായൊരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഇവർ തുടങ്ങി. പക്ഷേ സാങ്കേതികമായും ബിസിനസ് പരമായും ഒരു വൻ പരാജയമായി തീർന്നു അത്. ഉള്ള ബിസിനസ് പോലും നഷ്ടമായതിനു പുറമെ വിറ്റതെല്ലാം അതുപോലെ തിരിച്ചു വരാനും തുടങ്ങി. നിലവിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ച് ഇ കൊമേഴ്സ് പ്ലാറ്റ് ഫോമിനെ മുന്നോട്ടു കൊണ്ടുപോകണം. ഇവോക്ക് പ്രശ്നം ഏറ്റെടുത്തു. അവർക്കായി പുതിയൊരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കി. കൂട്ടത്തിൽ ഡിജിറ്റൽ പ്രൊമോഷനും ഡിസൈൻ ചെയ്തു. പത്തു മാസത്തിനിപ്പുറം ഓൺലൈൻ വഴി മാത്രം ഒന്നേകാൽ കോടിയുടെ വിറ്റുവരവ് നേടിക്കഴിഞ്ഞു ഇവർ.
കുറിക്കു കൊള്ളുന്ന ഡിജിറ്റൽ തന്ത്രം
ഓരോ ബിസിനസ്സിനും ഓരോ ഉൽപന്നത്തിനും പ്രൊമോഷൻ തന്ത്രം വ്യത്യസ്തമായിരിക്കും. ഉൽപന്നത്തിന്റെ അല്ലെങ്കിൽ സേവനത്തിന്റെ പ്രത്യേകത, ലക്ഷ്യമിടുന്ന ഉപഭോക്തൃ വിഭാഗം, ലൊക്കേഷൻ എന്നിവയെല്ലാം വിശകലനം ചെയ്തതിനു ശേഷമേ ഏതു തരത്തിലുള്ള ഡിജിറ്റൽ പ്രൊമോഷനാണ് പ്രസ്തുത പാർട്ടിക്ക് വേണ്ടതെന്ന് നിശ്ചയിക്കുകയുള്ളു. ഉദാഹരണത്തിന് ഒരു വസ്ത്ര ബ്രാൻഡോ കോസ്മെറ്റിക്ക് ബ്രാൻഡോ ആണെന്നിരിക്കട്ടെ . ഇത് ഏതു വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത് എന്ന് നോക്കും. കൗമാരക്കാരെയാണോ യുവജനങ്ങളെയാണോ കുട്ടികളെയാണോ മുതിർന്ന പൗരന്മാരെയാണോ ലക്ഷ്യമിടുന്നത്. പ്രീമിയം സെഗ്മെന്റാണോ ഇക്കോണമി സെഗ്മെന്റാണോ നഗരങ്ങളോ ഗ്രാമങ്ങളോ ഇങ്ങനെ ഒത്തിരി ഘടകങ്ങൾ പരിശോധിച്ചിട്ടായിരിക്കും പ്ലാൻ തയ്യാറാക്കുക.
ടീം വർക്കിന്റെ വിജയം
ഒരു ഡിജിറ്റൽ ടെക്നോളജി, മാർക്കറ്റിങ് കമ്പനിയുടെ വിജയകരമായ പ്രവർത്തനത്തിന് വിദഗ്ധരുടെ ഒരു ടീം അനിവാര്യമാണ്. ഡിസൈനിങ്, ഡെവലപ്പിങ്, ഗ്രാഫിക്സ്, മാർക്കറ്റിങ്, അനലിറ്റിക്സ് എന്നീ വിഭാഗങ്ങളിൽ പരിചയ സമ്പത്തുള്ളവരുടെ കൂട്ടായ ശ്രമം കൊണ്ടാണ് ഒരു കമ്പനിക്കു വേണ്ടി നടത്തുന്ന ഡിജിറ്റൽ സേവനങ്ങൾ ലക്ഷ്യമിട്ട വിജയം നേടുന്നത്. ഒരു ക്ലയന്റിനെ പഠിച്ചു കഴിഞ്ഞാൽ അതിനെ വിജയിപ്പിക്കുക എന്നത് മാത്രമാണ് മുന്നിൽ. എത്ര ദിവസം കൊണ്ട് ലക്ഷ്യമിട്ട ഫലം ഉണ്ടാക്കാൻ പറ്റും എത്ര ശതമാനം അധികം ബിസിനസ് കൊണ്ടുവരാൻ പറ്റും എന്ന് കൃത്യമായി പറയാനാകും.
ചെലവു കുറവ്, ഫലം കൂടുതൽ
ടെലിവിഷൻ, ന്യൂസ് പേപ്പർ എന്നീ മാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നത് ചെലവേറിയതാണ് ഇന്ന്. ലക്ഷ്യമിട്ട ഫലം പെട്ടെന്ന് ഇതിൽ നിന്നും ലഭിക്കാറുമില്ല. എന്നാൽ ഡിജിറ്റൽ പ്രൊമോഷന്റെ കാര്യം അങ്ങനെയല്ല. ചുരുങ്ങിയതു 1000 രൂപയുണ്ടെങ്കിൽ പോലും ഡിജിറ്റൽ പ്രൊമോഷൻ തുടങ്ങി വയ്ക്കാം. പ്രൊമോഷൻ തുടങ്ങി ആദ്യ ദിവസം മുതൽക്കേ റിസൽട്ട് കണ്ടു തുടങ്ങുമെങ്കിലും സ്ഥിരമായ റിസൽട്ടിന് തുടർച്ചയായ പ്രൊമോഷൻ ആവശ്യമാണ്. മാസം തോറും നിശ്ചിത തുക മുടക്കി കൃത്യമായ ഒരു പ്രമോഷൻ പ്ലാൻ ആണ് ഭൂരിഭാഗം പേരും സ്വീകരിക്കുന്നത്.
ഡിജിറ്റൽ പ്രൊമോഷൻ സേവനങ്ങൾ ഏതെല്ലാം
ഇവോക്ക് ഇന്നവേറ്റീവ് സൊല്യൂഷൻസിൽ ഇന്ന് നാൽപതോളം സാങ്കേതിക വിദഗ്ധരുണ്ട്. ഒമാൻ, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലായി ഓഫീസുകളുമുണ്ട്. നൂറു കണക്കിനു കമ്പനികൾക്ക് വ്യത്യസ്തമായ ഡിജിറ്റൽ സേവനങ്ങൾ ഇവർ നൽകി വരുന്നു. സോഷ്യൽ മീഡിയ മാനേജ്മെന്റ്, ഇ കൊമേഴ്സ്, വെബ്സൈറ്റ് നിർമാണം, മൊബൈൽ അപ്ലിക്കേഷൻ, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ തുടങ്ങി ഏതു ഡിജിറ്റൽ സേവനവും നൽകാൻ ഇവോക്കിനു കഴിയും.
26 ാം വയസ്സിൽ ഇവോക്കിനു തുടക്കം
ഡിജിറ്റൽ സേവന രംഗത്ത് ഒരു ദശാബ്ദം പൂർത്തിയാക്കുകയാണ് ഇവോക്ക്. കമ്പ്യൂട്ടർ എഞ്ചിനിയറായ എൽദോ ജോയി പഠനം കഴിഞ്ഞ ഉടൻ തന്നെ ഡൽഹിയിലെ ഒരു കമ്പനിയിൽ കയറി. അവിടത്തെ സഹപ്രവർത്തകരിൽ ഏറിയ പങ്കും അമേരിക്കക്കാരായിരുന്നു. അവിടുന്ന് ലഭിച്ച പരിചയ സമ്പത്ത് യൂറോപ്പിലേക്ക് പറിച്ചു നട്ടു. സാംസങ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ ഡെവലപ്പറായി തിളങ്ങി. വ്യത്യസ്തമായ ഭൂഭാഗങ്ങളിൽ വൈവിധ്യമാർന്ന ഉപഭോക്താക്കളെ പറ്റി പഠിച്ച് അവർക്ക് പറ്റിയ തന്ത്രങ്ങൾ ആവിഷ്കരിച്ച് വിജയിക്കാൻ സാധിച്ചത് ആത്മ വിശ്വാസം കൂട്ടി. അങ്ങനെ ഇരുപത്താറാം വയസ്സിൽ 30 ലക്ഷം മുടക്കി ഇവോക്കിനു തുടക്കം. തുടങ്ങിയ ആദ്യ വർഷം തന്നെ കമ്പനിയെ ബ്രേക് ഇവനിൽ എത്തിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യവുമായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് എൽദോ.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഡിജിറ്റൽ മാർക്കറ്റിങ് ഇന്ന് ബിസിനസുകൾക്ക് അനിവാര്യമായ ഒരു ഘടകമായി മാറിയിരിക്കുകയാണ്. പക്ഷേ പലർക്കും ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല എന്നാണ് പരാതി. ഡിജിറ്റൽ വിദഗ്ധനായ എൽദോ പറയുന്നത്
1. ഡിജിറ്റൽ മാർക്കറ്റിങിന് വിദഗ്ധ കമ്പനികളെ തേടി പിടിക്കുക. പല ഭൂഭാഗങ്ങളിൽ വ്യത്യസ്തമായ ഉപഭോക്താക്കളെ കൈകാര്യം ചെയ്ത് പരിചയം സിദ്ധിച്ച കമ്പനികളെ കണ്ടെത്തുക.
2. പല സ്ഥാപനങ്ങളും സ്വന്തമായി ഡിജിറ്റൽ മാർക്കറ്റിങ് സ്റ്റാഫുകളെ നിയമിക്കാറുണ്ട്. അവരുടെ അറിവ് പരിമിതമായിരിക്കും. അതുകൊണ്ടാണ് ഉദ്ദേശിച്ച റിസൽറ്റ് ഉണ്ടാകാതെ പോകുന്നത്. ഡിജിറ്റൽ പ്രൊമോഷന്റെ വിജയം ഒരു ടീമിന്റെ വിജയം കൂടിയാണ്. പല മേഖലയിൽ വൈദഗ്‌ധ്യം നേടിയവരുടെ കൂട്ടായ ശ്രമമാണിത്.
3. നിങ്ങളുടെ സ്ഥാപനത്തിന് പറ്റിയ ശരിയായ പ്രേക്ഷകരെ തെരഞ്ഞെടുത്ത് മാർക്കറ്റിങ് പ്ലാൻ നടപ്പാക്കാൻ പറ്റുന്ന കമ്പനികളെയായിരിക്കണം കണ്ടുപിടിക്കേണ്ടത്.
English Summary: Suitable Digital Marketing will Help Your Company to Grow