ഊർജ പ്രതിസന്ധി: വിപണിയിടിയുമ്പോഴും ഈ ഓഹരികൾ നൽകും നേട്ടം
Mail This Article
വേനൽ കടുക്കുന്നതും, എ സിയുടെ ഉപയോഗം കൂടുന്നതുമെല്ലാം ഇന്ത്യയിലെ വൈദുതി ആവശ്യം വർധിപ്പിക്കുകയാണ്. ഡിമാൻഡിനനുസരിച്ച് സപ്ലൈ ഉയർത്താൻ സാധിക്കാത്തതിനാൽ ഇന്ത്യയിൽ വൈദുതി വിലയും കുത്തനെ ഉയരാൻ സാധ്യതയുണ്ട്. എന്നാൽ ഈ പ്രതിസന്ധിയിൽ മെച്ചമുണ്ടാക്കാൻ സഹായിക്കുന്ന ചില ഓഹരികളുണ്ട്. ജെ എസ് ഡബ്ള്യൂ എനർജി, ടാറ്റ പവർ, കോൾ ഇന്ത്യ, റിലയൻസ് പവർ, അദാനി പവർ, ഇന്ത്യൻ എനർജി എക്സ് ചേഞ്ച്, എൻ ടി പി സി തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരികളെല്ലാം തന്നെ നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നാണ് പ്രധാന ബ്രോക്കറേജ് കമ്പനികളുടെ വിലയിരുത്തൽ. 'കാറ്റിനനുസരിച്ച് പാറ്റുക ' എന്ന തന്ത്രം പിന്തുടർന്നാൽ ഓഹരി വിപണി ഇടിയുമ്പോഴും ഡിമാൻഡ് കൂടുതലുള്ള മേഖലകളിൽ നിക്ഷേപിച്ചാൽ ലാഭം കൊയ്യാം. ഇന്ത്യയുടെ കൽക്കരി ശേഖരം ഇടിയുന്നതിനാൽ വൈദ്യതി പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന് ഈ മേഖലയിലെ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.
English Summary: Enrgy Shares May Give more Gain
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക