നൂറിൽ തിളങ്ങി വാർണർ
Mail This Article
ഹൊബാർട് ∙ നൂറാം മത്സരത്തിൽ ബാറ്റിങ്ങിൽ നിറഞ്ഞാടുന്ന പതിവ് ഡേവിഡ് വാർണർ അവസാനിപ്പിച്ചിട്ടില്ല. കരിയറിലെ നൂറാം ട്വന്റി20 മത്സരത്തിൽ വെടിക്കെട്ട് അർധ സെഞ്ചറിയുമായി തിളങ്ങിയ (36 പന്തിൽ 70) ഡേവിഡ് വാർണർ കൈവരിച്ചത് അപൂർവ നേട്ടം. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ഓസ്ട്രേലിയ 11 റൺസിന് വിജയിച്ച മത്സരത്തിൽ വാർണറാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും നൂറാം രാജ്യാന്തര മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ചാകുന്ന ആദ്യ ക്രിക്കറ്റ് താരമാണ് വാർണർ. 2017ൽ തന്റെ നൂറാം ഏകദിന മത്സരത്തിൽ സെഞ്ചറി നേടിയ വാർണർ (124) 2022ൽ നൂറാം ടെസ്റ്റ് മത്സരത്തിൽ ഇരട്ട സെഞ്ചറിയും കുറിച്ചു (200).